ഗർഭകാല പ്രമേഹ നിർണയം, കാരണങ്ങൾ...

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് സ്ത്രീകളിൽ ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം. പ്രസവ സമയത്ത് സങ്കീർണതകൾ ഉണ്ടാവുന്നതിന് ഗർഭകാല പ്രമേഹം കാരണമാകുന്നു. ചില സ്ത്രീകളിൽ ഗർഭാവസ്ഥയിൽ അപകടകരമാം വിധത്തിൽ ഉയർന്ന അളവിൽ പ്രമേഹം കാണപ്പെടുന്നു. പ്രസവത്തിന് തൊട്ടു മുൻപ് കുഞ്ഞ് നഷ്ടമാകുന്ന അവസ്ഥ, പ്രസവം നേരത്തെ ആവാനുള്ള സാധ്യത, സിസേറിയൻ സാധ്യത എന്നിവ ഗർഭകാലത്തെ പ്രമേഹം മൂലം ഉണ്ടാവുന്നു.

ചിലർക്ക് പ്രസവശേഷവും ഈ പ്രമേഹം നീണ്ടു നിൽക്കുന്നു. ഷുഗർ വർധിക്കുന്നതിലൂടെ കുഞ്ഞിന്‍റെ ഭാരം കൂടാനും പ്രസവം സങ്കീർണമാകാനും ഇത്തരം സാഹചര്യങ്ങൾ വഴിയൊരുക്കുന്നു. അതുപോലെ ഗർഭകാലത്ത് പ്രമേഹം ഉണ്ടാകുന്നവരിൽ ഹൃദ്രോഗസാധ്യതയും കൂടുതലായി കാണപ്പെടുന്നു. ഗർഭിണിയായി 6 മാസം കഴിയുമ്പോഴാണ് ഡോക്ടർ രോഗിയോട് പ്രമേഹം നോക്കാൻ ആവശ്യപ്പെടുന്നത്. സാധാരണ ഗതിയിൽ പ്രസവസമയത്തുണ്ടാകുന്ന പ്രമേഹം പ്രസവശേഷം മാറുന്നതാണ്. എന്നാൽ ചിലരിൽ ഇത് ടൈപ്പ് 2 പ്രമേഹമായി മാറുന്നു. ഏകദേശം 24 ആഴ്ചക്ക് ശേഷമാണ് പ്രമേഹം കാണപ്പെടുന്നത്.

കുഞ്ഞിന്റെയും അമ്മയുടെയും വളർച്ചക്ക് സഹായപ്രദമായ പോഷകാഹാരമായിരിക്കണം ഗർഭകാല സമയത്ത് കഴിക്കേണ്ടത്. ഗർഭാവസ്ഥയിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ രൂപപെടുന്നതാണ് പ്ലാസന്‍റ. കുഞ്ഞിന് വേണ്ടുന്ന ഓക്സിജനും പോഷകങ്ങളും കൊടുക്കൽ കുഞ്ഞിന്റെ ശരീത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ എന്നിവയെല്ലാം പ്ലാസന്‍റ നിർവഹിക്കുന്നു. നമ്മുടെ ശരീരത്തിൽ പാൻക്രിയാസ് ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് ഇൻസുലിൻ. പ്ലാസന്‍റ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ ഇൻസുലിൻ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമ്പോൾ അമ്മയുടെ രക്തത്തിൽ പഞ്ചസാര വർദ്ധിക്കുന്നു. ഗർഭകാല പ്രമേഹം പ്രസവ സങ്കീർണതകൾക്ക് വഴിയൊരുക്കുന്നു. ഗർഭാവസ്ഥയുടെ 20-24 ആഴ്ചകളിലാണ് സാധാരണയായി ഗർഭകാല പ്രമേഹം കാണപ്പെടുന്നത്.


ഗർഭകാല പ്രമേഹത്തിനുള്ള കാരണങ്ങൾ

  • പോളി സിസ്റ്റിക് ഓവറി സിൻഡ്രോം
  • പാരമ്പര്യമായി പ്രമേഹം ഉള്ള കുടുംബങ്ങളിൽ
  • പ്രായകൂടുതൽ (35 വയസിനു മുകളിലുള്ള സ്ത്രീകളിൽ )
  • അമിതഭാരം, പൊണ്ണത്തടി
  • മുമ്പത്തെ പ്രസവത്തിലുണ്ടായിരുന്ന സങ്കീർണതകൾ.

ഗർഭകാല പ്രമേഹ നിർണയം

ചില രക്തപരിശോധനകൾ വഴി നമുക്ക് ഗർഭകാല പ്രമേഹ നിർണയം നടത്താം.

  • ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ്: ഫാസ്റ്റിങ് രക്തസാമ്പിൾ സ്വീകരിച്ച ശേഷം അമ്മക്ക് 75 /gm ഗ്ലൂക്കോസ് പാനീയം നൽകുന്നു. ശേഷം ഓരോ മണിക്കൂറുകളിലുമായി രക്തസാമ്പിളുകൾ സ്വീകരിച്ച് പരിശോധിക്കുന്നു
  • ഗ്ലൂക്കോസ് ചാലഞ്ച് ടെസ്റ്റ് അഥവാ Gctയും ഇത്തരത്തിലുള്ള രക്തപരിശോധനയാണ്. ഇതിന് ഫാസ്റ്റിങ് ആവശ്യമില്ല

ഗർഭകാല പ്രമേഹം കണ്ടെത്തിയാൽ ഉടനടി അത് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഭക്ഷണത്തിൽ നിന്നും തുടങ്ങണം. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശ പ്രകാരം ഇൻസുലിൻ ചെയ്യേണ്ടതാണ്.


ഗർഭകാല പ്രമേഹ നിർണയത്തിന്റെ നോർമൽ റേഞ്ചുകൾ

  • ഭക്ഷണത്തിന് മുമ്പ്: 95 mg/dl ൽ കുറവ്
  • ഭക്ഷണത്തിന് ഒരു മണിക്കൂർ ശേഷം: 140 mg/dl ൽ കുറവ്
  • ഭക്ഷണത്തിന് 2 മണിക്കൂറിന് ശേഷം:120 mg/dl ൽ കുറവ്

Iframes not supportedFull View
ഗർഭകാലത്തിന് തുടക്കം പ്രമേഹനിർണയം നടത്തുമെങ്കിലും സാധാരണയായി ഗർഭകാല പ്രമേഹം 5 മാസം കഴിഞ്ഞ് കാണപ്പെടുന്നതിനാൽ GCT , GTT രക്തപരിശോധനകളും ആ സമയത്താണ് ഡോക്ടർ ചെയ്യാൻ നിർദേശിക്കുന്നത്. പരിശോധനയിൽ പ്രമേഹം കണ്ടുപിടിച്ചാൽ അപ്പോൾ തന്നെ വേണ്ട കരുതലുകൾ ഭക്ഷണത്തിൽ എടുത്ത് പ്രസവം എളുപ്പമാക്കാം.

Tags:    
News Summary - Gestational diabetes diagnosis and causes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.