ജോലിയും വ്യക്തിജീവിതവും അഥവാ കുടുംബജീവിതവും തമ്മിൽ ബാലൻസ് ചെയ്യൽ പലർക്കും വെല്ലുവിളിയാണ്. ജോലികൾ ചെയ്തുതീർക്കുന്നതിൽ കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം പലപ്പോഴും തടസ്സമാകുന്നുവെന്ന് പരാതിപ്പെടുന്നവർ നിരവധിയാണ്. എന്നാൽ, ജോലിയടക്കം എല്ലാ കാര്യങ്ങളിലും ഒരാളുടെ സപ്പോർട്ട് സിസ്റ്റമാണ് കുടുംബമെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. ‘‘എപ്പോഴും എനിക്കുചുറ്റും സ്വന്തക്കാരായ ആരെങ്കിലുമുണ്ടാകും.
അതുകൊണ്ടുതന്നെ പൂർണമായും പ്രാക്ടീസിൽ മുഴുകാൻ എനിക്കു കഴിഞ്ഞു’’ - പ്രശസ്ത നടി പ്രിയങ്ക ചോപ്രയുടെ മാതാവും ഡോക്ടറുമായ മധു ചോപ്ര പറയുന്നു. ജോലിയും വ്യക്തിജീവിതവും തമ്മിൽ വേർതിരിക്കേണ്ടത് ഏറെ അനിവാര്യമാണെന്നും അത് കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കാൻ കഴിഞ്ഞത് അവൾക്ക് ഏറെ ഗുണകരമായെന്നും അവർ പറയുന്നു. ജോലിയിൽ അത്രമേൽ പ്രതിബദ്ധത പുലർത്താൻ അവൾക്ക് സാധിക്കുന്നത് ഈ വർക്ക്-ലൈഫ് വേർതിരിക്കൽ കൊണ്ടാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ജീവിതത്തിലെ വിവിധ റോളുകളെ വെവ്വേറെ നിലനിർത്തുന്നതിലൂടെ കരിയറിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും ‘വർത്തമാനകാലത്ത് ജീവിക്കാനും’ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.