‘‘ ഒരിക്കൽ ബീച്ചിൽ സൂര്യോദയം കാണാനിരുന്നു. ചക്രവാളത്തിൽനിന്ന് സൂര്യൻ ഉയർന്നുവരുംമുമ്പേ ആകാശം പിങ്ക് നിറം കൈവരിച്ചിരുന്നു. ഗോളം മുഴുവനായി ദൃശ്യമായപ്പോൾ ജലോപരിതലമാകെ റോസ് ഗോൾഡ് നിറം ചിതറിക്കിടക്കുന്നു... ക്ഷണനേരം മാത്രം നിന്ന നിറജാലം കണ്ടപ്പോൾ, ‘നന്ദിയാരോടുഞാൻ ചൊല്ലേണ്ടൂ’ എന്ന് മനസ്സ് നിറഞ്ഞുതുളുമ്പി. ഒപ്പം അതിശയവും. അതെന്റെ പോസിറ്റിവ് മൂഡ് വീണ്ടും ഉയർത്തി. സ്വയം സങ്കടപ്പെടാനൊന്നുമില്ലാതെ ഹൃദയം അലിവിനാൽ നിറയാൻ ഈ ചെറു പ്രകൃതി പ്രതിഭാസം എന്നെ സഹായിച്ചു. സൂര്യാസ്തമയവും അതുപോലെത്തന്നെ’’ -സാം പൈറ.
‘‘ കോമാളിക്ക് മാത്രമല്ല, അമ്മാനമാടാൻ നിങ്ങൾക്കും പരിശീലിക്കാം. അതിന് ഒരു നാരങ്ങയോ ചുരുട്ടിയ സോക്സോ എന്തും മതിയാകും. ഇതെടുത്ത് മുകളിലേക്കെറിഞ്ഞ് പിടിക്കൂ, തലച്ചോറിന് ഉണർവും കൈയുടെയും കണ്ണിന്റെയും ഏകോപനം വർധിക്കാനും സഹായിക്കും. ഒപ്പം കുട്ടികളെ അതിശയിപ്പിക്കുകയും ചെയ്യാം.’’
‘‘ഡിസ്കൗണ്ട് കൂപ്പണ്‍ വേണ്ടിയും ഫ്രീ ആപ്പിന് വേണ്ടിയുമെല്ലാം സൈൻഅപ് ചെയ്തിട്ട് അകപ്പെട്ടുപോയ മെയിലിങ് ലിസ്റ്റുകളിൽനിന്ന് ഇടക്കിടെ പത്തെണ്ണത്തിൽനിന്നെങ്കിലും ഊരിപ്പോന്നാൽ അതും നൽകും അൽപം മനസ്സമാധാനം. മെയിൽ ബോക്സ് നിറഞ്ഞ്, മെമ്മറി ഫുൾ ആയി തലവേദന കുറക്കാൻ കഴിയും.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.