ന്യൂഡൽഹി: ചൈനയെ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പുതിയ വകഭേദം ബി.എഫ്-7 ഇന്ത്യയിൽ സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ടു പേരിലും ഒഡീഷയിൽ ഒരാൾക്കുമാണ് കൊറോണയുടെ ഈ വകഭേദം ബാധിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
നിലവിൽ രാജ്യത്തെ കോവിഡ് നിരക്കിൽ വർധനയില്ലെങ്കിലും പുതിയ വകഭേദങ്ങൾക്കെതിരെ ജാഗ്രത പാലിക്കുന്നതിന് നിരന്തര നിരീക്ഷണം ആവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ചൈനീസ് നഗരങ്ങളെ ഈ വകഭേദം കാര്യമായി ബാധിച്ചു കഴിഞ്ഞു. അതിവേഗത്തിൽ പടരുമെന്നതാണ് ഈ വൈറസ് വകഭേദത്തിന്റെ പ്രത്യേകത. വാക്സിനെടുത്തവരിൽ പോലും അണുബാധയുണ്ടാക്കാൻ ശേഷിയുണ്ട്. യു.എസ്, യു.കെ, ബെൽജിയം, ജർമനി, ഫ്രാൻസ് ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ ഈ വകഭേദേം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്താനായി കോവിഡ് പോസിറ്റീവായ കേസുകളിൽ വേണ്ട തുടർ നടപടിയെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.