ന്യൂഡല്‍ഹി: ഇന്ത്യയില്‍ സിസേറിയനിലൂടെയുള്ള പ്രസവനിരക്ക് വൻതോതിൽ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 2021-22 വര്‍ഷത്തെ കണക്കുകള്‍പ്രകാരം സര്‍ക്കാര്‍ ആശുപത്രികളിലെ 15 ശതമാനവും സ്വകാര്യ ആശുപത്രികളിലെ 38 ശതമാനം പ്രസവവും സിസേറിയനിലൂടെയാണ് നടന്നിട്ടുള്ളത്. ഒരു രാജ്യത്തെ സിസേറിയന് പ്രസവങ്ങള്‍ 10 ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.
2022 മാര്‍ച്ച് വരെയുള്ള കണക്കുകളില്‍ അന്തമാന്‍ നികോബാര്‍ ദ്വീപിലാണ് ഏറ്റവും കൂടുതല്‍ സിസേറിയന് പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ സ്വകാര്യ ആശുപത്രികളിലെ 95.45 ശതമാനം പ്രസവവും സിസേറിയനിലൂടെയാണ് നടന്നിട്ടുള്ളത്. പശ്ചിമബംഗാളിലും ഒഡിഷയിലും സ്വകാര്യ ആശുപത്രികളില്‍ രണ്ട് വര്‍ഷത്തോളമായി സിസേറിയനിലൂടെയുള്ള പ്രസവങ്ങളില്‍ ക്രമാതീതമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും സിസേറിയനിലൂടെയുള്ള പ്രസവങ്ങള്‍ പത്തു ശതമാനത്തില്‍ കൂടുതലായതായാണ് കണ്ടെത്തിയിട്ടുള്ളത്.
അതേസമയം, കേരളത്തില്‍ ഇക്കാലയളവില്‍ സിസേറിയന് പ്രസവങ്ങളില്‍ നേരിയ വര്‍ധന മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 2020-2021ല്‍ 42.2 ശതമാനം ആയിരുന്നത് 2021-2022ല്‍ 42.19 ശതമാനം ആയാണ് വര്‍ധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.