തിരുവനന്തപുരം: അർബുദ രോഗികളുടെ സമഗ്ര വിവരശേഖരണം ലക്ഷ്യമിട്ടുള്ള 'കേരള കാൻസർ രജിസ്ട്രി' സജ്ജമാക്കുന്നതിെൻറ ഭാഗമായി സംസ്ഥാനത്ത് അർബുദ രജിസ്ട്രേഷൻ നിർബന്ധമാക്കി. സർക്കാർ -സ്വകാര്യ ആശുപത്രികളിലടക്കം റിപ്പോർട്ട് ചെയ്യുന്ന കേസുകൾ ഒരുമാസത്തിനുള്ളിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം.
താഴേതട്ടിലുള്ള ആശുപത്രികൾമുതൽ മെഡിക്കൽ കോളജുകളും കാൻസർ സെൻററുകളും വരെയുള്ള മുഴുവൻ ആശുപത്രികളെയും ഉൾെപ്പടുത്തിയാണ് വിവരശേഖരണം നടത്തുക. നിലവിൽ തിരുവനന്തപുരം ആർ.സി.സി, മലബാർ കാൻസർ, തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ആശുപത്രിയിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് ഹോസ്പിറ്റൽ ബേസ്ഡ് കാൻസർ രജിസ്ട്രി (എച്ച്.ബി.സി.ആർ) എന്ന പേരിൽ സൂക്ഷിക്കുന്നുണ്ട്.
മലബാർ കാൻസർ സെൻററിെൻറ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ചും മലബാർ കാൻസർ രജിസ്ട്രി എന്ന േപരിലും വിവരസമാഹരണം നടക്കുന്നു. എന്നാൽ, ഇവയ്ക്കൊന്നും നിർബന്ധ സ്വഭാവമില്ലെന്ന് മാത്രമല്ല, വിവരങ്ങൾ അതത് ആശുപത്രികളിൽ മാത്രം പരിമിതവുമാണ്. ഇനിമുതൽ ഇവയെല്ലം കേരള കാൻസർ രജിസ്ട്രിക്ക് കീഴിലേക്കും മാറും.
ഏതുതരം അർബുദമാണ് കൂടുന്നത്, ഏത് പ്രദേശത്താണ് വർധന, എങ്ങനെയാണ് രോഗസാധ്യതാനിരക്ക് എന്നൊക്കെ കൃത്യമായി മനസ്സിലാക്കാൻ രജിസ്ട്രിയിലൂടെ സാധിക്കും.
ഇനിമുതൽ നിർബന്ധിത അർബുദ രജിസ്ട്രേഷൻ ബാധകമാണ്. സർക്കാർ-സ്വകാര്യ-സഹകരണ മെഡിക്കൽ കോളജുകൾ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, നഴ്സിങ് ഹോമുകൾ, പാലിയേറ്റീവ് കെയർ സെൻററുകൾ എന്നിവയിലും അർബുദ റജിസ്ട്രേഷൻ നിർബന്ധമാണ്. ആയുഷ് വിഭാഗം ഡോക്ടർമാർക്കും ഇത് ബാധകമാണ്. വീഴ്ചവരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.