കൊച്ചി: കാലാവസ്ഥ വ്യതിയാനം മൂലം ചെങ്കണ്ണും ചിക്കൻ പോക്സും വ്യാപകമാകുന്നു. കാലം തെറ്റിയും നിൽക്കുന്ന ചൂടാണ് ഈ രണ്ട് അസുഖങ്ങളും വ്യാപകമാകാൻ കാരണമാകുന്നതെന്നാണ് സൂചന. ജില്ലയിൽ സർക്കാർ-സ്വകാര്യ ആശുപത്രികളിലായി നിരവധിപേർ ചെങ്കണ്ണ് ബാധിച്ച് ചികിത്സ തേടിയെത്തുന്നുണ്ട്. വിദ്യാർഥികൾക്കാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതുമൂലം കൂടുതൽ പേരിലേക്ക് പകരുന്നു.
ജില്ലയുടെ പലഭാഗങ്ങളിലും സ്കൂൾ വിദ്യാർഥികൾക്ക് കൂട്ടത്തോടെയാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടൊപ്പമാണ് ചിക്കൻപോക്സും വ്യാപകമാകുന്നത്. രണ്ടും സാംക്രമിക രോഗങ്ങളായതിനാൽ ദിനംപ്രതി ഇത് ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. നേത്ര പടലത്തിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് രോഗത്തിന് കാരണം. ബാക്ടീരിയ മൂലമോ വൈറ്റസ് മൂലമോ ഇത്തരം അണുബാധയുണ്ടാകും. വേരിസെല്ലസോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സ് പരത്തുന്നത്. ചൂടുകാലമാണ് രണ്ട് രോഗങ്ങളുടെയും വ്യാപനകാലം. രോഗിയുടെ വായിൽ നിന്നും മൂക്കിൽ നിന്നുമുളള സ്രവങ്ങളാണ് ചിക്കൻപോക്സ് പരത്തുന്നത്. കൂടാതെ സ്പർശനം വഴിയും ചുമ, തുമ്മൽ വഴിയും രോഗം പകരുന്നുണ്ട്.
ഗർഭത്തിന്റെ ഒമ്പതു മുതൽ 16 വരെയുള്ള ആഴ്ചയിൽ മാതാവിന് ചിക്കൻ പോക്സ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് സങ്കീർണതകളുണ്ടാക്കാറുണ്ട്. ചിക്കൻപോക്സിനൊപ്പം ന്യുമോണിയ കൂടി ബാധിക്കുന്നത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ചിക്കൻ പോക്സ് സങ്കീർണതകൾ സൃഷ്ടിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.