കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ദൈനംദിന ഭക്ഷണങ്ങൾ

ഡിജിറ്റൽ യുഗമായ ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യകരമായ ഭക്ഷണം നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഭൂരിഭാഗം ആളുകളും അവരുടെ ഉറക്കത്തിന്റെ പകുതിയിലധികം സമയവും സ്മാർട്ട് ഫോണുകളിലും ലാപ്ടോപ്പുകളിലും ചിലവഴിക്കുന്നു. ജീവിതത്തിന്റെ ഒഴിച്ചുകൂട്ടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ് ഡിജിറ്റൽ ഉപയോഗം.

ഇതിൽ പ്രധാനമാണ് കണ്ണുകളുടെ ആരോഗ്യം. ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും അമിത ഉപയോഗം കണ്ണുകളെ വലിയ തോതിൽ ബാധിക്കുന്നു. ഇത്തരം ഉപയോഗം നിയന്ത്രിക്കാൻ ആവുന്നതല്ല . എന്നാൽ നേത്രങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ നമുക് കഴിയും. നേത്ര പ്രശ്നങ്ങൾ തടയാൻ സാധിക്കുന്ന ഭക്ഷണ ശൈലികൾ ശീലിക്കുന്നതിലൂടെ ഇവയെ മെച്ചെപ്പെടുത്താൻ സാധിക്കും. നിങ്ങളുടെ കണ്ണുകൾ ആരോഗ്യകരമാക്കാൻ ഇതാ ഒരു ചെക്ക്ലിസ്റ്റ്.

മുട്ട




മുട്ടയിലെ ല്യൂട്ടിൻ, വിറ്റാമിൻ എ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ കണ്ണിന്റെ പ്രവർത്തനത്തിന് ശരിക്കും ആരോഗ്യകരവും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതുമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മുട്ട പാകം ചെയ്യാനും കഴിക്കാനും കഴിയും, അവ അസംസ്കൃതമായി പരീക്ഷിക്കാൻ പോലും ധൈര്യപ്പെടാം.

അത്ഭുത കൈപ്പഴം




എന്നറിയപ്പെടുന്ന വിചിത്രമായ പഴങ്ങളിൽ ഒന്നാണ് ബുദ്ധന്റെ കൈപ്പഴം. ഇതിനെ അത്ഭുത കൈപ്പഴമെന്നും അറിയപ്പെടും. ഈ അത്ഭുത കൈപ്പഴം നേത്രത്തിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഈ പഴം റെറ്റിനയുടെ കാപ്പിലറികളെ സംരക്ഷിക്കാൻ സഹായിക്കുന്നു, അതിനാൽ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

കാരറ്റ്




സലാഡുകളിലോ പാൻകേക്കുകളിലോ ചേർത്ത് കഴിക്കാവുന്നതാണ്. കാരറ്റ്‌ ഏത് രൂപത്തിലും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന്അ റിയപ്പെടുന്നു. മുട്ടയുടെ മഞ്ഞക്കരു പോലെ, കാരറ്റിൽ വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്, ഇത് കണ്ണിലെ അണുബാധയും മറ്റ് ഗുരുതരമായ നേത്രരോഗങ്ങളും തടയാൻ സഹായിക്കും.

ബദാം, മറ്റ് പരിപ്പ്




വിറ്റാമിൻ ഇ, ഒമേഗ ഫാറ്റി ആസിഡുകൾ എന്നിവ നല്ല കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്, ഇതിൽ ഏറ്റവും മികച്ച പോഷകങ്ങൾ അടങ്ങിയിട്ടുള്ളത് ആൽമണ്ട് പോലുള്ള ഡ്രൈ ഫ്രൂട്ടുകളിലാണ്. നിങ്ങളുടെ ലഘുഭക്ഷണത്തിന് പകരം വയ്ക്കേണ്ട ഭക്ഷണമാണിവ. ചില ഡ്രൈ ഫ്രൂട്ട്‌സുകളിൽ കലോറി കൂടുതലായതിനാൽ ഉപയോഗിക്കുന്നതിനുള്ള അളവ് ശ്രദ്ധിക്കുക.

മത്സ്യം




നിങ്ങൾ നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഇഷ്ടപെടുന്നവരാണെങ്കിൽ, ചിക്കൻ, ബീഫ് എന്നിവയ്ക്ക് പകരം സീഫുഡ് തിരഞ്ഞെടുക്കുക, കാരണം ഇത് കാഴ്ചയുടെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിലൊന്നായി മത്സ്യത്തെ കണക്കാക്കപ്പെടുന്നു. സസ്യാഹാരം കഴിക്കുന്നവർക്ക് ഫിഷ് ഓയിൽ സപ്ലിമെന്റുകളും തിരഞ്ഞെടുക്കാം.

News Summary - Daily foods that help improve eyesight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.