ശ്വാസകോശ അണുബാധ മരുന്നില്ലാതെ പ്ര​തി​രോ​ധിക്കാ​ന്‍ മാ​ര്‍ഗ​രേ​ഖ

തി​രു​വ​ന​ന്ത​പു​രം: ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ള്‍ ത​ട​യു​ന്ന​തി​ന് മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ മാ​ര്‍ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ലോ​ക​മെ​മ്പാ​ടും കോ​വി​ഡ്, ഇ​ന്‍ഫ്ലു​വ​ന്‍സ തു​ട​ങ്ങി​യ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​യെ മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ​ത​ന്നെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കോ​വി​ഡ​ട​ക്കം വൈ​റ​സു​ക​ള്‍ കൊ​ണ്ടു​ണ്ടാ​കു​ന്ന എ​ല്ലാ​ത്ത​രം ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളെ​യും ത​ട​യാ​ന്‍വേ​ണ്ടി​യാ​ണ് മാ​ര്‍ഗ​രേ​ഖ പു​റ​ത്തി​റ​ക്കു​ന്ന​ത്.

മാ​സ്‌​ക്, ശാ​രീ​രി​ക അ​ക​ലം, കൈ​ക​ളു​ടെ ശു​ചി​ത്വം, ശ്ര​ദ്ധ​യോ​ടെ ചു​മ - തു​മ്മ​ല്‍, വാ​യു സ​ഞ്ചാ​ര​മു​ള്ള മു​റി​ക​ള്‍ തു​ട​ങ്ങി​യ ഔ​ഷ​ധ ഇ​ത​ര ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ രോ​ഗ​സാ​ധ്യ​ത വ​ള​രെ​യ​ധി​കം കു​റ​ക്കാ​നാ​കു​മെ​ന്ന്​ മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു. എ​ല്ലാ​വ​രും മാ​സ്‌​ക്, ശാ​രീ​രി​ക അ​ക​ലം, കൈ​ക​ളു​ടെ ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം. ശ​രി​യാ​യ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ന്ന​ത്​ വൈ​റ​സി​ന്റെ വ്യാ​പ​നം കു​റ​ക്കും.

വൈ​റ​സു​ക​ള്‍ കാ​ര​ണ​മു​ള്ള ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന ഗു​രു​ത​ര പ്ര​ശ്‌​ന​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു ഇ​ട​പെ​ട​ല്‍. ഇ​ൻ​ഫ്ലു​വ​ന്‍സ​യു​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും കോ​വി​ഡി​ന്റെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും സ​മാ​ന​മാ​ണ്. ഇ​തു കൂ​ടു​ത​ല്‍ തീ​വ്ര​മാ​യി ബാ​ധി​ക്കു​ന്ന​ത് പ്രാ​യ​മാ​യ​വ​രെ​യും മ​റ്റ് അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​രെ​യു​മാ​ണ്. പ്രാ​യ​മാ​യ​വ​രും രോ​ഗ​മു​ള്ള​വ​രും നി​ര്‍ബ​ന്ധ​മാ​യും മാ​സ്‌​ക്, ശാ​രീ​രി​ക അ​ക​ലം, കൈ​ക​ളു​ടെ ശു​ചി​ത്വം എ​ന്നി​വ പാ​ലി​ക്ക​ണം.

Tags:    
News Summary - Guidelines for non-drug prevention of lung infections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.