മസ്കത്ത്: ഒമാനിൽ 2030 ഓടെ എച്ച്.ഐ.വി നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി പരിശോധനകൾ സൗജന്യമാക്കും. ജനങ്ങൾക്ക് സ്വമേധയാ ഇതുസംബന്ധമായ കൗൺസിലിനും പരിശോധനക്കും ഇതുസംബന്ധമായ കേന്ദ്രങ്ങളെ സമീപിക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിശോധന നടത്തുന്നവരുടെ പേരുവിവരങ്ങൾ പരിശോധന ഫലങ്ങളും രഹസ്യമാക്കി വെക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഇത്തരം കേന്ദ്രങ്ങൾ പൊതു ജനങ്ങൾക്ക് വൈറസ് വ്യാപനം സംബന്ധമായ കാര്യങ്ങൾ, രോഗം പിടിപെട്ടാലുള്ള ചികിത്സ രീതികൾ എന്നിവ സംബന്ധമായ ബോധവത്കരണവും നടത്തും.
കഴിഞ്ഞ മൂന്ന് വർഷമായി മാതാക്കളിൽ നിന്ന് കുട്ടികളിലേക്ക് രോഗം പകർന്നിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. വർഷങ്ങളായി ഒത്തൊരുമയോടെയും തുടർച്ചയായതുമായ പ്രവർത്തനഫലമാണ്. പുതു തലമുറ എച്ച്.ഐ.വിയുടെ ബാധയില്ലാതെ ജനിക്കുന്നുവെന്നത് പ്രധാനമാണെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ചു പറ്റിയെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് ഈ നേട്ടമുണ്ടായതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.