കോവിഡ് വീണ്ടും കുതിക്കുന്നു; ഇന്ന് 11,000 പുതിയ കേസുകൾ

ന്യൂഡൽഹി: കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. ഇന്ന് 11,000 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ 10,000ലേറെ കേസുകളുണ്ടായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 49,622 ആയി മാറി. ഒമി​ക്രോണിന്റെ XBB.1.16 ഉപവകഭേദമാണ് നിലവിൽ വ്യാപിക്കുന്നതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

എന്നാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുകയും വാക്സിൻ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുകയും ചെയ്താൽ മതിയെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

പനി ബാധിച്ച നിരവധി പേർ സ്വയേമേവ കോവിഡ് പരിശോധനക്ക് വിധേയമാകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - India Records Over 11,000 Fresh Covid, 9% More Than Yesterday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.