തുടർച്ചയായുള്ള പാരസെറ്റമോൾ ഉപയോഗം ആശങ്കയുണർത്തുന്നതായി പഠനം. നോട്ടിംഗ്ഹാം സര്‍വ്വകലാശാലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഗവേഷണ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
65 വയസിനുമുകളിലുള്ളവരില്‍ സ്ഥിരമായുള്ള പാരാസെറ്റമോൾ ഉപയോഗം ദഹനനാളം, വൃക്ക, ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ.
ആർത്രൈറ്റിസ് കെയർ ആൻഡ് റിസർച്ച് പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് പാരസെറ്റമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് കാരണമാകുമെന്നും വിദഗ്‌ധർ ചൂണ്ടികാട്ടുന്നു.
ക്ലിനിക്കൽ പ്രാക്ടീസ് റിസർച്ച് ഡാറ്റ ലിങ്ക് ഗോൾഡിൽ നിന്നുള്ള 180,483 ആളുകളുടെ ആരോഗ്യ വിവരങ്ങളും, രേഖകളുമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.