ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഭീതി ഉയരുന്നതിനിടെ ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറിന്റേതെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട സന്ദേശമാണ് വ്യാജമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കോവിഡിന്റെ എക്സ്.ബി.ബി വേരിയന്റാണ് ഇന്ത്യയിൽ പടരുന്നതെന്നും ഇത് എളുപ്പത്തിൽ കണ്ടെത്തനാവില്ലെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. പനിയോ ചുമയോയൊന്നും ഇതിന്റെ ലക്ഷണങ്ങളല്ല. സന്ധികളിലെ വേദന, തലവേദന, കഴുത്തുവേദന എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ.
ഡെൽറ്റ വേരിയന്റിനേക്കാളും വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദം. പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്തതിനാൽ അതിവേഗം വകഭേദത്തിന്റെ സമൂഹവ്യാപനം ഉണ്ടാവുന്നമെന്നതിനാൽ അതീവജാഗ്രത പുലർത്തണം. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്നും പൊതുസ്ഥലങ്ങളിൽ ഒന്നര മീറ്റർ അകലം പാലിക്കണമെന്നും വ്യാജ സന്ദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.