ചെ​ങ്ക​ണ്ണ് വ്യാ​പ​കം; മു​ൻ​ക​രു​ത​ൽ വേ​ണം

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ചെ​ങ്ക​ണ്ണ് രോ​ഗം വ്യാ​പ​ക​മാ​കു​ന്നു. ക​ണ്ണി​ന​ക​ത്ത് ക​ടും ചു​വ​പ്പു നി​റം, പോ​ള​ക​ളി​ൽ ത​ടി​പ്പ്, ക​ണ്ണി​ൽ​നി​ന്ന് വെ​ള്ളം വ​ര​ൽ, പോ​ള​ക​ൾ​ക്കി​രു​വ​ശ​വും പീ​ള അ​ടി​യ​ൽ, പ്ര​കാ​ശം നോ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് എ​ന്നി​വ​യാ​ണ് രോ​ഗി​ക​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

വൈ​റ​സ്, ബാ​ക്ടീ​രി​യ എ​ന്നി​വ രോ​ഗ​കാ​രി​ക​ളാ​യ​തി​നാ​ൽ വേ​ഗം പ​ട​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. രോ​ഗം വ​ന്ന​യാ​ളു​ടെ സ​മ്പ​ർ​ക്കം, സ്പ​ർ​ശ​നം എ​ന്നി​വ രോ​ഗം പ​ട​രാ​ൻ ഇ​ട​യാ​ക്കു​ന്ന​തി​നാ​ൽ രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്ക​രു​​തെ​ന്ന് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു.

വ്യ​ക്തി​ശു​ചി​ത്വം, കൈ​ക​ൾ ഇ​ട​ക്കി​ടെ ക​ഴു​കു​ക എ​ന്നി​വ പ്ര​തി​രോ​ധ മാ​ർ​ഗ​മാ​ണ്. രോ​ഗം പി​ടി​പെ​ട്ട ഒ​രാ​ൾ​ക്ക് പൂ​ർ​ണ​മാ​യി ഭേ​ദ​പ്പെ​ടാ​ൻ ചു​രു​ങ്ങി​യ​ത് ഒ​രാ​ഴ്ച​യെ​ങ്കി​ലു​മെ​ടു​ക്കും. സാ​ധാ​ര​ണ ചൂ​ടു​കാ​ല​ങ്ങ​ളി​ലാ​ണ് ഈ ​അ​സു​ഖം കാ​ണ​പ്പെ​ടാ​റെ​ങ്കി​ലും നി​ല​വി​ലെ സ​മ്മി​ശ്ര കാ​ലാ​വ​സ്ഥ​യി​ലും രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​ണ്. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഹാ​ജ​ർ വ​ള​രെ​യ​ധി​കം കു​റ​ഞ്ഞു. ചെ​ങ്ക​ണ്ണ്​ ബാ​ധി​ച്ച കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും സ്കൂ​ളി​ലെ​ത്ത​രു​തെ​ന്ന്​ ഡി.​എം.​ഒ നി​ർ​ദേ​ശം ന​ൽ​കി.

കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഇ​ത്​ പ​ട​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. പ​ല​യി​ട​ത്തും മ​ഴ​യും വെ​യി​ലും മാ​റി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ങ്ക​ണ്ണ്​ ക​ണ്ട്​ വ​രു​ന്നു​ണ്ടെ​ന്ന്​ ഡി.​എം.​ഒ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ണ്ണ്​ രോ​ഗ​മു​ള്ള​വ​ർ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​​പ​ഴ​കാ​തെ വീ​ട്ടി​ൽ ത​ന്നെ ഇ​രി​ക്കു​ക, രോ​ഗി​ക​ളാ​യ കു​ട്ടി​ക​ളെ പൂ​ർ​ണ​മാ​യും മാ​റി​യി​ട്ടേ സ്കൂ​ളി​ൽ അ​യ​ക്കാ​വൂ. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള മ​രു​ന്നു​ക​ളേ ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​എ​ൽ. മ​നോ​ജ്​ പ​റ​ഞ്ഞു.

Tags:    
News Summary - Prevalence of red eye; Don't be forewarned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.