ഹൃദ്രോഗികൾ അഭിമുഖീകരിക്കുന്ന ഗുരുതര അവസ്ഥയാണ് പൾമണറി ആർട്ടറി ഹൈപ്പർടെൻഷൻ. നിലവിലുള്ള ചികിത്സാരീതികളിലൂടെ ശാശ്വതമായ പരിഹാരം ലഭിക്കുന്നില്ല എന്നതും ചികിത്സ മറ്റു പാർശ്വഫലങ്ങൾക്കും കാരണമാവുന്നു എന്നതുമാണ് ഈ അവസ്ഥയെ ഗുരുതരമാക്കുന്നത്. ശ്വാസകോശത്തിലെ രക്തധമനികളിലും ഹൃദയത്തിന്റെ വലത്തേ അറയിലും അനുഭവപ്പെടുന്ന അനിയന്ത്രിത രക്താതിമർദത്തെയാണ് പൾമണറി ആർട്ടറി ഹൈപ്പർടെൻഷൻ എന്ന് പറയുന്നത്. ശ്വാസകോശത്തിലെ രക്തധമനികളിൽ കാണുന്ന ചുരുക്കവും തടസ്സവുംമൂലം ശ്വാസകോശത്തിലെ രക്തസഞ്ചാരം തടസ്സപ്പെടുന്നു. ഇതുമൂലം ശേഷിക്കുന്ന രക്തധമനികളിലെ പ്രഷർ വർധിക്കുന്നു.ഇതുകാരണം ഹൃദയത്തിന് കൂടുതൽ ശക്തിയായി രക്തം പമ്പ് ചെയ്യേണ്ട അവസ്ഥ വരുന്നു.
ഇതിലൂടെയാണ് ശ്വാസകോശത്തിലേക്ക് ആവശ്യത്തിനുള്ള രക്തസഞ്ചാരം ക്രമപ്പെടുത്തുന്നത്. ഈ പ്രക്രിയ നിർബാധം തുടരുന്നതിലൂടെ ഹൃദയ ഭിത്തികൾക്ക് ക്ഷതം സംഭവിക്കാനും ഹൃദയ പരാജയത്തിനും (heart Failure) കാരണമാകുന്നു. ഗുരുതരാവസ്ഥ പിന്നീട് ജീവഹാനിക്ക് കാരണമാവുന്നു. സ്ഥായിയായ ചികിത്സ രോഗമുക്തിക്ക് ലഭ്യമല്ല എന്നതാണ് പൊതുവിലുള്ള ധാരണ. എന്നാൽ, ഹോമിയോപ്പതിയിലൂടെ ഈ രോഗാവസ്ഥയെ പൂർണമായും പാർശ്വഫലങ്ങളില്ലാതെ ലഘൂകരിക്കാനും പൂർണമായി ഭേദപ്പെടുത്താനും സാധ്യമാണ്.
പലപ്പോഴും വിവിധതരം ഹൃദ്രോഗങ്ങൾ ഉള്ളവരിലാണ് പൾമണറി ആർട്ടറി ഹൈപ്പർടെൻഷൻ കണ്ടുവരുന്നത്. ശ്വാസതടസ്സവും കിതപ്പുമാണ് പ്രധാന രോഗലക്ഷണങ്ങൾ. വളരെ ചെറിയ ജോലികൾ വലിയ രീതിയിലുള്ള ശ്വാസതടസ്സത്തിനും കിതപ്പിനും കാരണമാകുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനാൽ ശരീരം ഇരുണ്ട് വിളർച്ചയുള്ളതായി കാണുന്നു. ഒാരോരുത്തരുടേയും നിറത്തിനനുസരിച്ച് ഇത് വ്യത്യാസപ്പെടാം. നെഞ്ചുവേദനയും ഭാരവും തലകറക്കവും അനുഭവപ്പെടുന്നു. ഇതുമൂലം രോഗി തളർന്നു വീഴാൻ കാരണമായേക്കാം.
വേഗത്തിലുള്ള ശക്തമായ ഹൃദയമിടിപ്പ്, ക്ഷീണം, കാലുകളിലും പാദങ്ങളിലും കാണുന്ന നീർക്കെട്ട് എന്നിവയെല്ലാം ഇതുമൂലം കാണുന്ന രോഗലക്ഷണങ്ങളാണ്. അഞ്ച് വിഭാഗങ്ങളിലായാണ് പൾമണറി ഹൈപ്പർടെൻഷന്റെ കാരണങ്ങൾ വിശദീകരിക്കുന്നത്.
1. വ്യക്തമായ കാരണമറിയാത്ത അല്ലെങ്കിൽ കണ്ടുപിടിക്കാൻ കഴിയാത്തതിനെ ഇഡിയോപ്പതിക് (Idiopathic) പൾമണറി ഹൈപ്പർടെൻഷൻ എന്ന് വിളിക്കുന്നു.
2. ജനിതകഘടനയുടെ ഭാഗമായി ചില കുടുംബങ്ങളിൽ പാരമ്പര്യമായി കാണുന്നത്. കൂടാതെ
ചില മരുന്നുകൾ, മയക്കുമരുന്നുകൾ, ജന്മനാ ഉണ്ടാവുന്ന ഹൃദ്രോഗങ്ങൾ (ഹൃദയ ഭിത്തിയിലെ ദ്വാരം), ത്വക് രോഗമായ സ്ക്ലീറോ ഡെർമ, എസ്.എൽ.ഇ (SLE), ലിവർസിറോസിസ്, ഹൃദയത്തിന്റെ ഇടതുഭാഗത്തെ ബാധിക്കുന്ന ഹൃദയ പരാജയം (Left Sided heart failure), ഇടത് അറകൾക്കിടയിലെ വാൽവുകൾക്കുണ്ടാകുന്ന അസുഖങ്ങളെല്ലാം ഈ അവസ്ഥക്ക് കാരണമാണ്.
3. മൂന്നാമതായി ശ്വാസകോശ രോഗങ്ങളാണ് വരുന്നത്. ന്യുമോണിയ പോലെയുള്ള അസുഖങ്ങൾ മൂലം ശ്വാസകോശത്തിലെ കോശങ്ങൾ കട്ടി കൂടുന്നതും ശ്വാസകോശം ചുരുങ്ങുന്നതും ഉറക്കത്തിൽ ശ്വാസതടസ്സം അനുഭവപ്പെടുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയർന്ന പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ അസുഖം വരാൻ സാധ്യത കൂടുതലാണ്.
4. രക്തധമനികളിൽ ഉണ്ടാകുന്ന തടസ്സം കാരണമാകുന്നു. പൾമണറി ധമനികളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന ട്യൂമർ പോലുള്ള തടസ്സം നാലാമത് വിഭാഗത്തിൽപ്പെടുന്നു.
5. പോളി സൈത്തീമിയ, ത്രോംബോ സൈത്തീമിയ, സാർക്കോയി ഡോസിസ് വൃക്കരോഗങ്ങൾ, മെറ്റബോളിക് ഡിസോർഡർ തുടങ്ങിയ രോഗങ്ങളാണ് അഞ്ചാമത് വിഭാഗത്തിൽ പ്രതിപാദിക്കുന്നത്.
പ്രധാനമായും ഇ.സി.ജി, എക്കോ ടെസ്റ്റുകളിലൂടെ പ്രാഥമിക രോഗനിർണയം സാധ്യമാണ്. കൂടാതെ സി.ടി, എം.ആർ.ഐ, കാർഡിയാക് കത്തീറ്ററൈസേഷൻ ടെസ്റ്റ് തുടങ്ങിയ നൂതന രോഗനിർണയ മാർഗങ്ങളും നിലവിലുണ്ട്. ലംഗ് ഫങ്ഷൻ ടെസ്റ്റ് സ്ലീപ് ടെസ്റ്റ് എന്നിവയും ഇതിനായുള്ള രോഗനിർണയോപാധികളാണ്. ശാശ്വതമായ രോഗമുക്തി ലഭിക്കുന്ന ചികിത്സ നിലവിൽ ലഭ്യമല്ല എന്നതാണ് ഹൃദ്രോഗ വിദഗ്ധർ നേരിടുന്ന പ്രധാന വെല്ലുവിളി. വിവിധ ഹൃദ്രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരിൽ ഈ അസുഖം കൂടിവരുന്നതിലൂടെ രോഗാവസ്ഥ ഗുരുതരമാവുകയും ജീവഹാനിക്ക് വരെ കാരണമാവുകയും ചെയ്യുന്നു.
ഇത്തരം സാഹചര്യങ്ങളെ മറികടക്കാനും ഈ രോഗാവസ്ഥയെ നിയന്ത്രിച്ചുനിർത്താനും ഹോമിയോപ്പതിയിലൂടെ സാധ്യമാണ്. പൾമണറി ആർട്ടറി ഹൈപ്പർടെൻഷനും അതിനു കാരണങ്ങളായ ഹൃദ്രോഗങ്ങളെ ഒരു പരിധിവരെ പൂർണമായും സുഖപ്പെടുത്താനും നിയന്ത്രിച്ചുനിർത്താനും ഹോമിയോ ചികിത്സയിലൂടെ സാധ്യമാണ്. ഹൃേദ്രാഗാരംഭത്തിൽ തന്നെ ഹോമിയോ ചികിത്സ എടുക്കുന്നതിലൂടെ പൂർണമായും സുഖപ്പെടുത്താൻ കഴിയുന്ന ഒന്നാണ് പൾമണറി ആർട്ടറി ഹൈപ്പർടെൻഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.