തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ട് ശക്തിപ്പെടുത്തി. എല്ലാ ജില്ലയിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 957 മാനസികാരോഗ്യപ്രവര്ത്തകരെ സജ്ജമാക്കി.
വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും ഐെസാലേഷനിലും കഴിയുന്നവര്‍ക്ക് ഉണ്ടാവുന്ന ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും ബന്ധുക്കളുടെ ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍. ഐെസാലേഷനിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് പരിഹാരമാര്‍ഗങ്ങളും ചികിത്സയും നല്‍കും.
കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സലിങ് നല്‍കും. തിരിച്ച് ബന്ധപ്പെടാന്‍ ഹെല്പ് ലൈന്‍ നമ്പറുമുണ്ട്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മാനസികാരോഗ്യപരിപാടിയുടെ നേതൃത്വത്തില്‍ ഒന്നേകാല്‍ കോടിയിലധികം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനം നല്‍കിയിട്ടുണ്ട്.
ആശുപത്രിയിലും വീട്ടിലും നീരിക്ഷണത്തിലും ഐെസാലേഷനിലും കഴിഞ്ഞ 75.64 ലക്ഷം പേര്‍ക്ക് മാനസികാരോഗ്യപരിചരണം നൽകി. 74,087 ഭിന്നശേഷി കുട്ടികള്‍ക്കും മനോരോഗചികിത്സയില്‍ ഇരിക്കുന്ന 31,520 പേര്‍ക്കും സേവനം ലഭ്യമാക്കി. 64,194 ജീവനക്കാര്‍ക്കാണ് മാനസികാരോഗ്യപരിചരണം നല്‍കിയത്. നിരീക്ഷണത്തിലിരുന്ന 75,64,227 പേർക്ക് ഫോണിൽ ആശ്വാസമേകി. ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് 32,12,102 ഫോളോ അപ്പ് കോളും നല്കി. 92,601 വിളികളാണ് ഹെല്പ്ലൈന് നമ്പറില്‍ കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.