ദിവസവും ചൂടുപാലും രണ്ട് ഈത്തപ്പഴവും കഴിക്കൂ... ഗുണങ്ങൾ ഏറെയാണ്

ചൂടുപാലും ഈത്തപ്പഴവും അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. രാവിലെ നിങ്ങളുടെ ദിവസം തുടങ്ങുമ്പോഴോ, അല്ലെങ്കിൽ രാത്രിയോ ഇവ രണ്ടും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായകമാണ്.

ഫുൾ ആക്ടീവാക്കും എനർജി

മധുരവും ഗ്ലൂക്കോസുമെല്ലാമുള്ള ഈത്തപ്പഴങ്ങൾ പ്രകൃതിദത്ത മിഠായികളാണെന്ന് പറയാം. ഇത് പാലിനൊപ്പം ചേരുമ്പോൾ പ്രോട്ടീനുകളാലും കാർബോഹൈഡ്രേറ്റുകളാലും സമ്പുഷ്ടമാകുന്നു. ഇത് ശരീരത്തിന്‍റെ എനർജി വർധിപ്പിക്കുന്നു. രാവിലെയാണ് കഴിക്കുന്നതെങ്കിൽ ശരീരത്തിൽ ഏറെ ഊർജം നിറയ്ക്കാൻ ഇതിനാകും.

ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു

ഈത്തപ്പഴത്തിൽ ഡയറ്ററി ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് കുടലിന്‍റെ ആരോഗ്യം നിലനിർത്തുന്നു. മലവിസർജ്ജനം ആരോഗ്യകരമാക്കുന്നു. പാലിനൊപ്പം ചേർത്ത് ഈത്തപ്പഴം കഴിക്കുമ്പോൾ, ദഹനവ്യവസ്ഥ മെച്ചപ്പെടുന്നു.


ഹീമോഗ്ലോബിന്‍റെ അളവ് ഉയർത്തുന്നു

തിളപ്പിച്ച പാലിൽ ഈത്തപ്പഴം ചേർത്ത് ഒഴിഞ്ഞ വയറിൽ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് ഉയർത്തും. അനീമിക് ആയവർക്കും രകതത്തിൽ ഹീമോഗ്ലോബിന്‍റെ അളവ് കുറവുള്ളവർക്കും ഇത് സഹായകമാകും.

അസ്ഥികൾ ബലമുള്ളതാക്കുന്നു

പാലും ഈത്തപ്പഴവും കാൽസ്യത്താൽ സമ്പന്നമാണ്. കാൽസ്യം എല്ലുകൾക്കും പല്ലുകൾക്കും അത്യാവശ്യമാണെന്ന് അറിയാമല്ലോ. അതിനാൽ, പാലും ഈത്തപ്പഴവും സ്ഥിരമാക്കുന്നത് അസ്ഥി സംബന്ധിയായ പ്രശ്നങ്ങൾ കുറക്കും.

രോഗപ്രതിരോധശേഷി

അയൺ, പൊട്ടാഷ്യം, വൈറ്റമിൻ ബി6 തുടങ്ങി വൈറ്റമിനുകളും മിനറലുകളുമാലും സമ്പുഷ്ടമാണ് ഈത്തപ്പഴം. ഇവയെല്ലാം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതാണ്. ചൂടുപാലിലാകട്ടെ, നിങ്ങളുടെ ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധത്തെ പിന്തുണയ്ക്കുന്ന ഇമ്യൂണോഗ്ലോബുലിൻസ് ഉണ്ട്. രണ്ടും ചേർന്ന് ശക്തമായ രോഗപ്രതിരോധ ശേഷി സമ്മാനിക്കും.


നല്ല ഉറക്കം

ചൂടുള്ള പാൽ ശരീരത്തിന് വിശ്രമം നൽകുന്ന പ്രധാന പാനീയമാണ്. പാലിലെ ട്രിപ്റ്റോഫാനുകൾ ദീർഘമായ ഉറക്കത്തിനുള്ള ഹോർമോണുകൾ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു.

ഹൃദയാരോഗ്യവും

ഈത്തപ്പഴത്തിലെ പൊട്ടാഷ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയ ഫൈബറാകട്ടെ കൊളസ്ട്രോളും നിയന്ത്രിക്കുന്നു. മാത്രമല്ല ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യുന്ന അവശ്യ കൊഴുപ്പും പോഷകങ്ങളും പാൽ നൽകുന്നു.

തിളക്കമുള്ള ചർമ്മം

ഈന്തപ്പഴത്തിൽ ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ഇത് സ്കിൻ ഡാമേജുകളെ ചെറുക്കുന്നു. പാലിലെ ലാക്‌റ്റിക് ആസിഡ് ചർമ്മത്തെ ഉള്ളിൽ നിന്ന് നന്നാക്കാനും ജലാംശം നൽകാനും സഹായിക്കുന്നു.

Tags:    
News Summary - Benefits of warm milk and two dates daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.