ബിരിയാണിയോളം രുചിയും പ്രിയവും പകർന്ന മറ്റെന്തുണ്ടാകും? ഒറ്റ മുഹൂർത്തത്തിനോ നാളിനോ ആകുമ്പോൾ പറയാൻ വേറെ ചിലതുണ്ടാകുമെങ്കിലും എന്നും എപ്പോഴും നാവിൽ കപ്പലോട്ടുന്ന രുചിക്കൂട്ടായി മറ്റൊന്നുമില്ല എന്നാകും ഉത്തരം. നാടെത്ര മാറിയാലും കടലെത്ര കടന്നാലും ചെറിയ രുചിഭേദങ്ങളോടെ അവിടെ ബിരിയാണിയുണ്ടെന്നതാണ് പുതുകാല വിശേഷം... ബിരിയാണിയുടെ ചില ആരോഗ്യ വർത്തമാനങ്ങളറിയാം...

ബിരിയാണി ഒരു ഹെൽത്തി ഭക്ഷണമാണ്

ബിരിയാണി എന്നാൽ പൊതുവെ ഒരു മോശം ഭക്ഷണമായിട്ടാണ് പലരും കണക്കാക്കുന്നത്. എന്നാൽ, നല്ല രീതിയിൽ പാകം ചെയ്തെടുത്ത ബിരിയാണി ശരീരത്തിന് വേണ്ട എല്ലാവിധ ആവശ്യഘടകങ്ങളും അടങ്ങിയ സ്വാദിഷ്ടമായ ഭക്ഷണം തന്നെയാണ്.

ബിരിയാണി പാകം ചെയ്യാൻ നമ്മൾ ഉപയോഗിക്കുന്ന ചേരുവകളെല്ലാം ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ്. അരിയിൽ അടങ്ങിയ കാർബോ ഹൈഡ്രേറ്റ് നല്ലൊരു എനർജി (sustainable energy) ഉറവിടമാണ്. ചിക്കൻ, മട്ടൺ പോലുള്ള മാംസങ്ങളിലൂടെ നല്ല രീതിയിൽ പ്രോട്ടീനും ലഭിക്കുന്നു.

ജാതി, പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവ നല്ലൊരു ആന്റി ഓക്സിഡന്റ് (antioxidant) ആണ്. മഞ്ഞൾ, ഇഞ്ചി, ജീരകം, വെളുത്തുള്ളി എന്നിവ ശരീരത്തിലെ അണുബാധ (anti inflammatory) തടയാൻ സഹായിക്കുന്നു. ഏലക്ക, പുതിന, ജീരകം എന്നിവ ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. തൈരിൽ അടങ്ങിയ പ്രോബയോട്ടിക് (probiotic) ദഹനത്തിനും സഹായിക്കുന്നു. പ്രോട്ടീൻ, കാത്സ‍്യം എന്നിവയും തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് കുളിർമയേകും.

ഗുണമേന്മയുള്ളതാകണം അരി മുതൽ അണ്ടിപ്പരിപ്പ് വരെ

ഏതൊരു ഭക്ഷണവും ഹെൽത്തിയാകുന്നത് അത് പാകം ചെയ്യുന്ന രൂപം അനുസരിച്ചാണ്. ബിരിയാണി പാകം ചെയ്യാൻ ഉപയോഗിക്കുന്ന അരി മുതൽ അണ്ടിപ്പരിപ്പ് വരെ ഗുണമേന്മയുള്ളതാകുക എന്നതാണ് ആദ്യ ഘട്ടം. വെളിച്ചെണ്ണയോ പശുവിൻ നെയ്യോ ഒലിവ് ഓയിലോ ആണ് പാചകത്തിനായി ഉപയോഗിക്കേണ്ടത്. വനസ്പതി നെയ്യ്, സൺഫ്ലവർ ഓയിൽ, പാം ഓയിൽ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന ബിരിയാണി അത്ര ഹെൽത്തിയല്ല.

വിറക് അടുപ്പിൽ പാകം ചെയ്യുന്നത് വഴി നല്ല ചൂട് ലഭിക്കുകയും അതുകാരണം മാംസം നന്നായി പാകമാവാൻ സഹായിക്കുകയും ചെയ്യും. ദം ഇടുന്നതിലൂടെ മുകൾ ഭാഗത്തുനിന്ന് ചൂട് ലഭിക്കുകയും ഭക്ഷണം 100 ശതമാനം തന്നെ പാകമാവുകയും ചെയ്യും.


എങ്ങനെ ഹെൽത്തിയായി ഭക്ഷിക്കാം?

ബിരിയാണി ഒരിക്കലും മാറ്റിനിർത്തേണ്ട ഭക്ഷണമല്ല. നാവിന് രുചിയേറുന്ന ഭക്ഷിക്കുന്നതിലൂടെ മനുഷ്യന് വിശപ്പ് ശമിക്കുന്നതിനപ്പുറം മാനസിക സന്തോഷവും ഉല്ലാസവും കൂടെയാണ് വന്നെത്തുന്നത്. ഹെൽത്തി ഡയറ്റ് എന്ന പേരിൽ ഇഷ്ടപ്പെടാത്ത ഭക്ഷണ രീതികൾ പിന്തുടരുന്ന നമുക്ക് ഒരിക്കലും ഈ സന്തോഷം കണ്ടെത്താൻ കഴിയില്ല എന്നത് മറ്റൊരു സത്യം.

നല്ല രീതിയിൽ നല്ല ചേരുവകൾ ചേർത്ത് പാകമായ ഊഷ്മാവിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു ബിരിയാണിയും അനാരോഗ്യകരമല്ല.

ഏതൊരു നല്ല ഭക്ഷണവും ശരിയായ രീതിയിൽ ഭക്ഷിക്കുമ്പോൾ മാത്രമേ അത് ഹെൽത്തിയായി മാറൂ. ഹെൽത്തിയായി ഭക്ഷിക്കേണ്ട രീതി ഇങ്ങനെ:

ഭക്ഷണം കഴിക്കുന്ന പാത്രത്തിന്റെ (ഒരാൾ കഴിക്കുന്നത്) നാലിലൊന്ന് അതായത് 25 ശതമാനം ബിരിയാണി റൈസും മറ്റൊരു ഭാഗം മാംസവും മറ്റൊന്ന് സാലഡുമാണ്. ബാക്കി വരുന്ന ഭാഗം അച്ചാർ, തൈര്, പപ്പടം എന്നിവക്കും മാറ്റിവെക്കാം.

5ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരം, നിങ്ങൾക്കും പ​ങ്കെടുക്കാം

മാധ്യമം കുടുംബം പ്രശസ്ത റോസ് ബ്രാൻഡ് റൈസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റിൽ നിങ്ങൾക്കും പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് 5 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സ്ത്രീക്കും പുരുഷനും ഒരേ കാറ്റഗറിയിലാണ് മത്സരം. പ്രായ പരിധിയില്ല.

പ്രാഥമികഘട്ട മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന 150 പേരെ ഉൾപ്പെടുത്തി രണ്ടാംഘട്ട മത്സരം നടത്തും. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന 15 പേരെ ഉൾപ്പെടുത്തി കോഴിക്കോട് ബീച്ചിൽ ഗ്രാൻഡ് ഫിനാലെയും സംഘടിപ്പിക്കും.

സെലിബ്രിറ്റി ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് എന്നിവരും സെലിബ്രിറ്റികളും പാചകരംഗത്തെ പ്രമുഖരും വിധികർത്താക്കളായി എത്തുന്ന മത്സരത്തിൽ ഉടൻ രജിസ്റ്റർ ചെയ്യൂ.

മത്സരാർഥികളുടെ സൗകര്യാർഥം മൂന്ന് സിമ്പിൾ ഒപ്ഷനുകളാണ് രജിസ്ട്രേഷനായി ഒരുക്കിയത്. ഇതിൽ കാണുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്യാം. അല്ലെങ്കിൽ www.madhyamam.com/dumdumbiriyani ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാം. അതുമല്ലെങ്കിൽ നിങ്ങളുടെ ബിരിയാണി പാചകകുറിപ്പ് (എഴുത്ത് /വിഡിയോ), ഫോട്ടോ, അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ 96450 02444 എന്ന വാട്സ് ആപ് നമ്പറിലേക്കും അയക്കാം.

സ്പോൺസർഷിപ്പിനും ട്രേഡ് എൻക്വയറികൾക്കും 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലും ബന്ധപ്പെടാം.

Tags:    
News Summary - Biryani is healthy; But be aware of this before eating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.