130 കിലോ ശരീര ഭാരം കുറച്ചു; തന്റെ രൂപമാറ്റ രഹസ്യം വെളിപ്പെടുത്തി ഗായകൻ അദ്നാൻ സമി

'അതൊട്ടും എളുപ്പമുള്ള യാത്രയായിരുന്നില്ല'-ലോകമെമ്പാടും ആരാധകരുള്ള പാക് ഗായകനായ അദ്‌നന്‍ സമി (50) പറഞ്ഞുതുടങ്ങുന്നതിങ്ങനെയാണ്. 230 കിലോ ശരീരഭാരമുള്ള മനുഷ്യനിൽ നിന്നുള്ള തന്റെ യാത്രയെപറ്റിയാണ് അദ്ദേഹം വിശദീകരിക്കുന്നത്. സംഗീതസംവിധായകനും ഗായകനുമായ അദ്‌നാൻ സമി 130 കിലോയിലധികം ശരീരഭാരമാണ് കുറച്ചത്. തന്നെപറ്റി നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. വ്യായാമവും ശരിയായ ഭക്ഷണവുമാണ് ഫിറ്റ്‌നസിലേക്കുള്ള വഴിയിൽ തന്നെ സഹായിച്ചതെന്നും മറ്റ് പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറയുന്നു.

'എത്രയോ വർഷങ്ങളായി ഞാൻ എന്റെ ശരീര ഭാരവുമായി വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ഒരു കാലത്ത് എനിക്ക് 230 കിലോ ആയിരുന്നു. ഇ​പ്പോ അത് 130 കിലോ ആയി കുറഞ്ഞു. അതൊരു എളുപ്പമുള്ള യാത്ര ആയിരുന്നില്ല. പക്ഷേ അത് ഞാൻ ശരിക്കും ആഗ്രഹിച്ച ഒന്നായിരുന്നു'-അദ്ദേഹം പറയുന്നു.'ഈ നിലയിലെത്താൻ ഞാൻ കഠിനാധ്വാനം ചെയ്‌തു. വ്യായാമത്തിലൂടെയും ഡയറ്റിങ്ങിലൂടെയുമാണ് ഞാൻ ഇത് ചെയ്‌തതെന്ന് നിങ്ങൾ എത്ര പേർക്കറിയാം. ഞാൻ എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നോ ഏതെങ്കിലും തരത്തിലുള്ള വൈദ്യചികിത്സ നടത്തിയെന്നോ ആളുകൾ കരുതുന്നുണ്ടെങ്കിൽ അത് തികച്ചും തെറ്റാണ്'-സമി പറയുന്നു.

തന്റെ വ്യായാമങ്ങളിൽ പ്രധാനം സ്ക്വാഷ് കളിക്കുന്നതാണെന്നാണ് ഗായകൻ വെളിപ്പെടുത്തുന്നത്. 'ഞാൻ എന്റെ ഭക്ഷണം പൂർണമായി നിയന്ത്രിച്ചു. ധാരാളം വ്യായാമം ചെയ്തു. ഇപ്പോൾ ധാരാളമായി സ്ക്വാഷ് കളിക്കുന്നുണ്ട്. അങ്ങനെയാണ് ഞാൻ ശരീരം പരിപാലിക്കുന്നത്. ആരോഗ്യമുള്ളവരായിരിക്കേണ്ടത് പ്രധാനമായതിനാലാണ് ഞാൻ ഇങ്ങിനെ ചെയ്യുന്നത്'- അദ്ദേഹം പറഞ്ഞു.

വഴിത്തിരിവായത് മരണഭീതി

ഹിറ്റ് ആൽബങ്ങളുമായി തിളങ്ങിനിന്ന കാലത്താണ് അദ്നാൻ സമി തന്റെ ജീവിതത്തിലെ വലിയ ബ്രേക് എടുക്കുന്നത്. 2005ല്‍ താരത്തിന് ലിംഫെഡീമ എന്ന അസുഖം ബാധിച്ചു. തുടർന്ന് ഇതിന്റെ ട്രീറ്റ്‌മെന്റും സര്‍ജറിയും നടന്നു. രോഗത്തിന്റെ പ്രധാന കാരണം അമിതവണ്ണമാണെന്ന് ഡോക്ടർമാർ വിധിയെഴുതിയതാണ് അദ്നാന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ശ്രീരത്തിന്റെ ലിംഫ് സിസ്റ്റത്തിന് കേടുപാടുകൾ സംഭവിക്കുമ്പോഴോ തടസ്സപ്പെടുമ്പോഴോ മൃദുവായ ശരീര കോശങ്ങളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതാണ് ലിംഫെഡിമ എന്ന രോഗം.


ശരീരത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ലിംഫ് സിസ്റ്റത്തിൽ തടസമുണ്ടായാൽ ദ്രാവകങ്ങൾക്ക് ആവശ്യമായ രീതിയിൽ ശരീരത്തിലൂടെ ഒഴുകാൻ കഴിയാതെ വരും. ഈ അവസ്ഥയാണ് ലിംഫെഡീമ എന്ന് പറയുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ നന്നായി കൂടിയപ്പോള്‍ ഡോക്ടര്‍മാര്‍തന്നെ ഇദ്ദേഹത്തിനോട് തടി കുറയ്ക്കാന്‍. ആവശ്യപ്പെടുകയായിരുന്നു. അല്ലാത്ത പക്ഷം, ആറ് മാസത്തിനുള്ളില്‍ മരണം വരെ സംഭവിക്കാം എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.

തുണയായത് വീട്ടുകാർ

വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴെല്ലാം താരത്തിന് പിന്തുണയുമായി നിന്നത് വീട്ടുകാരായിരുന്നു. വീട്ടുകാരുടെ പിന്തുണയും നല്ലൊരു ന്യൂട്രീഷനിസ്റ്റിന്റെ സഹായവും കൂടിയായപ്പോൾ അദ്നാൻ ശരീരഭാരം കുറയ്ക്കുക എന്ന സാഹസിക യാത്രയിലേയ്ക്ക് ചുവട് വയ്ക്കുകയായിരുന്നു. ശരീര ഭാരം കുറക്കുന്നതിൽ 80 ശതമാനവും ആശ്രയിച്ചിരിക്കുന്നത് ആ വ്യക്തിയുടെ മാനസികാവസ്ഥയാണെന്ന് അദ്നാൻ പറയുന്നു. ബാക്കി 20 ശതമാനം മാത്രമാണ് ശാരീരിക അധ്വാനം വേണ്ടത്.

ഡയറ്റ് പ്ലാന്‍

ഇദ്ദേഹത്തിന്റെ ന്യൂട്രീഷനിസ്റ്റ് ആദ്യം എടുത്ത് മാറ്റുവാന്‍ ശ്രമിച്ചത് ഇദ്ദേഹത്തിന്റെ ഇമോഷ്ണല്‍ ഈറ്റിങ് ഹാബിറ്റാണ്. ഡിപ്രഷന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്ന സമി എന്ത് ടെൻഷൻ ഉണ്ടാവുമ്പോഴും ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയ ആളായിരുന്നു. ഇതായിരുന്നു ആദ്യം മാറ്റിയത്. പിന്നീട് ഇദ്ദേഹത്തിന് കാലറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാന്‍ നല്‍കി. വെള്ള ചോറ്, ബ്രഡ്, ജംഗ് ഫുഡ്‌സ് എന്നിവയെല്ലാം ഒഴിവാക്കി. ചില ദിവസങ്ങളിൽ സാലഡ്‌സ് മാത്രം കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും മീന്‍, പരിപ്പ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.


ഇക്കാലത്ത് അദ്നാന്റെ ദിവസം ആരംഭിക്കുന്നത് മധുരമിടാത്ത ചായയില്‍ നിന്നായിരുന്നു. ഉച്ചയ്ക്ക് പച്ചക്കറികള്‍ ചേര്‍ത്ത സാലഡ്, അതുപോലെ ഫിഷ് എന്നിവയും ഉണ്ടാകും. രാത്രിയില്‍ പരിപ്പ്, കോഴി എന്നിവയും കഴിക്കും. മധുരം ചേര്‍ക്കാത്ത ജ്യൂസ് ആണ് കുടിച്ചിരുന്നത്. അമിതമായി തടി ഉണ്ടായിരുന്നതിനാല്‍തന്നെ കുനിയാന്‍പോലും സാധിക്കാതിരുന്നിരുന്ന അദ്നാന് ജിമ്മില്‍ പോയാല്‍ത അറ്റാക്ക് വരുമോ എന്ന പേടിയുണ്ടായിരുന്നു. ആദ്യം തുടങ്ങിയത് ട്രെഡ്മില്ലിൽ ട്രെയ്‌നറുടെ സഹായത്തോടെ ദിവസേന ഓടുന്ന വ്യായാമമാണ്. ഇതിലൂടെ തന്നെ ഓരോ മാസവും 10 കിലോ വീതം കുറയ്ക്കുവാന്‍ സാധിച്ചിരുന്നു.

Tags:    
News Summary - Singer Adnan Sami lost 130 kilos, slams 'rumours of his surgery', says 'I played squash, controlled my intake'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.