തേഞ്ഞിപ്പലം: ഉറങ്ങാന്‍ പേടിയാകുന്നു, പഠിക്കാന്‍ പറ്റുന്നില്ല, കൂട്ടുകാരെ കാണാത്തതിനാല്‍ മനസ്സ് അസ്വസ്ഥമാകുന്നു... പലവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഇപ്പോഴും വിളികളെത്തുന്നുണ്ട് കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്ര വിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടങ്ങിയ ടെലി ഹെൽപ്പിലേക്ക്. കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ സേവനം ഇവര്‍ തുടരുകയാണ്.
കോവിഡ് മഹാമാരിയുണ്ടാക്കിയ മാനസിക ആഘാതങ്ങള്‍ക്ക് ആശ്വാസമേകാനാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പദ്ധതി ആവിഷ്കരിച്ചത്. വിദ്യാര്‍ഥികളും മധ്യവയസ്കരുമാണ് സേവനം തേടിയവരിലേറെയും. കൗണ്‍സലിങ്ങിനിടെ ഗുരുതര മാനസിക പ്രശ്നങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ നിര്‍ദേശവും ഇവര്‍ നല്‍കിയിട്ടുണ്ട്.
കാലിക്കറ്റ് സർവകലാശാല വിദ്യാര്‍ഥികളായ എം.ഡി. ലക്ഷ്മിപ്രിയ, കെ.ടി. ശ്രുതി എന്നിവര്‍ പദ്ധതിയുടെ കോഓഡിനേറ്റര്‍മാരാണ്. കാലടി, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളിലെയും ഗുജറാത്തിലെ നാഷനല്‍ ഫോറന്‍സിക് സയന്‍സസ് യൂനിവേഴ്സിറ്റിലെയും വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കാളികളായുണ്ട്. ആദ്യ സംഭാഷണത്തില്‍ തന്നെ ശരിയായ മാനസിക നിലയിലേക്കെത്തുന്നവരുണ്ട്. ചിലരുമായി പല ഇടവേളകളില്‍ മൂന്നോ നാലോ തവണ സംസാരം തുടരേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു. ലോക മാനസികാരോഗ്യദിനമായ ഒക്ടോബര്‍ 10നും ഇവര്‍ കര്‍മനിരതരാണ്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ കൗണ്‍സലിങ് സേവനം ലഭ്യമാകും. ഫോണ്‍: 8330039301, 8157020908.
ബോധവത്കരണ ക്ലാസ് നടത്തി
വെളിമുക്ക്: ഇൻസൈറ്റ് എസ്.ഐ.പി മലബാർ സെൻട്രൽ സ്കൂൾ യൂനിറ്റിെൻറയും വെളിമുക്ക് പാലിയേറ്റിവ് സെൻററിെൻറയും ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹനീഫ ആച്ചാട്ടിൽ ഉദ്ഘാടനം ചെയ്തു.
വെളിമുക്ക് പാലിയേറ്റിവ് സെൻറർ ചെയർമാൻ കടവത്ത് മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി. മുബീൻ, സിസ്റ്റർ ലീന എന്നിവർ ക്ലാസെടുത്തു. പി.ജി നീറ്റ് പരീക്ഷയിൽ റാങ്ക് നേടിയ ഡോ. സി.പി. അമലിനെ ആദരിച്ചു. ഡോ. സി.പി. മുനീർ, സി.പി. മുസ്തഫ, എം. അബ്ദുൽ മജീദ്, സ്കൂൾ മാനേജർ പി.കെ. ഷറഫുദ്ദീൻ, കെ. സുനിത, ഷംന ടീച്ചർ, ഫിദ ഷെറിൻ, ഫാത്തിമ റന്നു, മുന്ന റിഷാദ്, എം. റാഇദ്, സി.പി. റിഫ എന്നിവർ സംസാരിച്ചു. സമാപനം സ്കൂൾ പ്രിൻസിപ്പൽ ജംഷീർ നഹ ഉദ്ഘാടനം ചെയ്തു. വെളിമുക്ക് പാലിയേറ്റിവ് സെൻറർ സെക്രട്ടറി സി.പി. യൂനുസ് മാസ്റ്റർ സ്വാഗതവും എസ്.ഐ.പി മലബാർ സ്കൂൾ യൂനിറ്റ് കൺവീനർ കെ.പി. ശറഫുദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.