മുഖംമിനുക്കിയ ഹോണ്ടയുടെ കോമ്പാക്ട് സെഡാൻ അമേസ് നിരത്തിലെത്തി. പുതിയ വാഹനത്തിെൻറ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഡീലർഷിപ്പുകളിൽ 21,000 രൂപക്കും ഓൺലൈനിൽ 5,000 രൂപ നൽകിയും ബുക്ക് ചെയ്യാം. 6.32 മുതൽ 11.15 ലക്ഷം രൂപ വരെയാണ് വിലവരുന്നത്. ഇ, എസ്, വിഎക്സ് എന്നിങ്ങനെ മൂന്ന് ട്രിം ലെവലിൽ വാഹനം ലഭ്യമാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകളും അമേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുറത്തെ മാറ്റങ്ങൾ
അമേസ് ഫേസ്ലിഫ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ എക്സ്റ്റീരിയറിലാണുള്ളത്. പുതിയ ഫ്രണ്ട് ഗ്രിൽ നിലവിലുള്ളതിനേക്കാൾ കനംകുറഞ്ഞതാണ്. അധികമായി ക്രോം സ്ട്രിപ്പുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. ബമ്പറിലെ ഫോഗ് ലാമ്പ് ഹൗസിങും പരിഷ്കരിച്ചു. കൂടാതെ പുതിയ ക്രോം ഗാർണിഷുകളും ലഭിക്കും. ഏറ്റവും പ്രധാനപ്പെട്ട എക്സ്റ്റീരിയർ അപ്ഡേറ്റ് ടോപ്-സ്പെക് വി.എക്സ് ട്രിമ്മിലാണുള്ളത്. എൽഇഡി ഡിആർഎല്ലുകളും ഫ്രണ്ട് ഫോഗ് ലാമ്പുകളും ഉള്ള ഓട്ടോമാറ്റിക് പ്രൊജക്ർ ഹെഡ്ലാമ്പുകളാണ് അമേസിെൻറ ഉയർന്ന വകഭേദത്തിൽ നൽകിയിട്ടുള്ളത്.
പുതിയ ക്രോം ഡോർ ഹാൻഡിലുകളും 15 ഇഞ്ച് ഡയമണ്ട് കട്ട്, ഡ്യുവൽ-ടോൺ അലോയ് വീലുകളും വി.എക്സിലുണ്ട്. പിന്നിലെത്തിയാൽ സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ-ലൈറ്റുകളും പുതിയ ക്രോം ഗാർണിഷും ബമ്പറിൽ റിഫ്ലക്ടറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അകത്തെ മാറ്റങ്ങൾ
ഉള്ളിലെ ഡിസൈനും ലേഒൗട്ടും പഴയ മോഡലിന് സമാനമായി തുടരും. ഡാഷ്‌ബോർഡിലും സ്റ്റിയറിംഗ് വീലിലും പുതിയ സിൽവർ ആക്‌സൻറുകൾ ഉപയോഗിച്ചിട്ടുണ്ട്. കറുപ്പ്, ബീജ് ഇൻറീരിയർ തീമുകളാണ് നൽകിയിരിക്കുന്നത്. മാനുവൽ വേരിയൻറുകളിലെ ഗിയർ ലിവറിന് നൽകിയ ലെതർ ഫിനിഷ് ആണ് മറ്റൊരു കൂട്ടിച്ചേർക്കൽ.
ഫ്രണ്ട് മാപ്പ് ലാമ്പുകൾ, എസി വെൻറ് നോബുകൾക്കുള്ള ക്രോം ഫിനിഷ്, ടോപ്പ്-സ്പെക്ക് വിഎക്സ് ട്രിമിലുള്ള പുതിയ ബീജ് സീറ്റ് ഫാബ്രിക്കുകളും മാറ്റങ്ങളാണ്. ഏഴ് ഇഞ്ച് ഇൻഫോടൈൻമെൻറ് സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേ ആൻഡ്രോയ്ഡ് ഒാേട്ടാ തുടങ്ങിയ സവിശേഷതകളുമുണ്ട്.
എഞ്ചിനും ഗിയർബോക്‌സും
എഞ്ചിനും ഗിയർബോക്‌സ് ഓപ്ഷനുകളും പഴയതുപോലെ തുടരും. 90എച്ച്.പി, 110 എൻ.എം, 1.2-ലിറ്റർ െഎ വിടെക് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. ഇത് അഞ്ച്-സ്പീഡ് മാനുവൽ അല്ലെങ്കിൽ സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 1.5 ലിറ്റർ ഡീസൽ യൂനിറ്റിൽ നിന്ന് 100 എച്ച്പി കരുത്തും 200 എൻഎം ടോർക്കും ലഭിക്കും. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം 80 എച്ച്പി, 160 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. അമേസിെൻറ ഡീസൽ-സിവിടി കോമ്പിനേഷൻ എതിരാളികൾ വാഗ്ദാനം ചെയ്യാത്ത വകഭേദമാണ്. ഡീസൽ എഞ്ചിനിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള വേരിയൻറും ലഭ്യമാണ്. മാരുതി സുസുകി ഡിസയർ, ഹ്യുണ്ടായ് ഓറ, ടാറ്റ തിഗോർ, ഫോർഡ് ആസ്പയർ എന്നിവയോടാണ് അമേസ് വിപണിയിൽ മത്സരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.