പുത്തൻ സെലേറി​യോ നിരത്തിൽ; വില 4.99 ലക്ഷം മുതൽ, ഇന്ധനക്ഷമത 26.68 കിലോമീറ്റർ

ഇന്ത്യൻ മധ്യവർഗത്തി​െൻറ സഞ്ചാര സ്വപ്​നങ്ങൾക്ക്​ പുതിയ നിറം നൽകാൻ ശേഷിയുള്ള പുതിയ വാഹനവുമായി മാരുതി സുസുകി രംഗത്ത്​. സെലേറിയോ ഹാച്ച്​ബാക്കി​െൻറ രണ്ടാം തലമുറയാണ്​ കമ്പനി രാജ്യത്ത്​ അവതരിപ്പിച്ചത്​.4.99 ലക്ഷം രൂപയിൽ തുടങ്ങി 6.94 ലക്ഷം വരെയാണ് (എക്സ്-ഷോറൂം, ഡൽഹി) വാഹനവില. എൽ.എക്​സ്​.​െഎ, വി.എക്​സ്​.​െഎ, ഇസഡ്​.എക്​സ്​.​െഎ, ഇസഡ്​.എക്​സ്​.​െഎ പ്ലസ്​ എന്നീ നാല് വകഭേദങ്ങളിൽ പുതിയ സെലേറിയോ ലഭിക്കും. മാരുതി അരീന ഡീലർഷിപ്പുകളിലോ മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ 11,000 രൂപ നൽകി വാഹനം ബുക്ക്​ ചെയ്യാം.

വാഗണറിനേക്കാൾ അൽപ്പം വില കൂടുതലാണ് സെലേറിയോക്ക്​. സ്വിഫ്​റ്റിനും വാഗണറിനും ഇടയിലാകും വാഹനത്തെ മാരുതി പ്രതിഷ്​ടിക്കുക. വലിയ 1.2 ലിറ്റർ എഞ്ചിനിലും സെലേറിയോ ലഭ്യമാണ്. പ്രധാന എതിരാളിയായ ഹ്യുണ്ടായ് സാൻട്രോയുടെ വില 4.77 മുതൽ 6.45 ലക്ഷം രൂപയാണ്​. ടാറ്റ ടിയാഗോയുടെ വില 5 ലക്ഷം മുതൽ 6.93 ലക്ഷം രൂപ വരെയും ഡാറ്റ്‌സൺ ഗോയുടെ വില 4.03 മുതൽ 6.51 ലക്ഷം വരെയുമാണ്​. എതിരാളികളുടെയെല്ലാം വിലവിവരം സെലേറിയോയുമായി സാമ്യമുള്ളതാണെന്ന്​ പറയാം. ഇത്​ വാഹനത്തെ കൂടുതൽ മത്സരാധിഷ്​ടിതമാക്കുന്നുണ്ട്​. വാഗണറിന് സമാനമായ മാരുതിയുടെ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സെലേറിയോ നിർമിച്ചിരിക്കുന്നത്.


എഞ്ചിൻ

പുതിയ കെ 10 സി, മൂന്ന്​ സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ ഡ്യുവൽ ജെറ്റ് എഞ്ചിനാണ്​ വാഹനത്തി​െൻറ ഹൃദയം. ​െഎഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്​. വാഹനം നിർത്തിയിടു​േമ്പാൾ തനിയെ ഒാഫാവുകയും ക്ലച്ച്​ അമർത്തു​േമ്പാൾ സ്​റ്റാർട്ട്​ ആവുകയും ചെയ്യുന്ന സംവിധാനമാണിത്​. കൂടുതൽ ഇന്ധനക്ഷമത ഇതിലൂടെ ലഭിക്കും. ബലേനോ ആർ എസിൽ ഉണ്ടായിരുന്നതി​െൻറ നാച്ചുറലി ആസ്​പിറേറ്റഡ്​ പതിപ്പാണിത്​. എഞ്ചിൻ 67 എച്ച്‌പിയും 89 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഒന്നാം തലമുറ മോഡലിനേക്കാൾ 1 എച്ച്‌പിയും 1 എൻഎം ടോർക്കും കുറവാണ്. ഭാവിയിൽ ഈ എഞ്ചിനുമായി കൂടുതൽ മാരുതി സുസുക്കി മോഡലുകൾ വരുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എ.എം.ടി ഗിയർബോക്‌സുമായാണ് വാഹനം വരുന്നത്. അടിസ്ഥാന എൽഎക്​സ്​ഐ ട്രിമ്മിൽ ഒഴികെ മറ്റെല്ലാ വേരിയൻറുകളിലും എഎംടി ഗിയർബോക്​സ്​ വാഗ്​ദാനം ചെയ്യുന്നു.


ഇന്ധനക്ഷമത

പുതിയ സെലേറിയോയുടെ ഏറ്റവും വലിയ പ്രത്യേകതയായി മാരുതി അവകാശപ്പെടുന്നത്​ ഇന്ധനക്ഷമതയാണ്​. സുസുകി ഡ്യുവൽ ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ ഒരു സിലിണ്ടറിന് ഒന്നിന് പകരം രണ്ട് ഫ്യൂവൽ ഇഞ്ചക്ടറുകളാണുള്ളത്. ഇതിനർഥം, 16-വാൽവ് എഞ്ചിനിലെ എട്ട് ഇൻ‌ടേക്ക് പോർട്ടുകളിൽ ഓരോന്നിനും അതിന്റേതായ ഇൻജക്ടർ ലഭിക്കുമെന്നാണ്​. ഇത് കൂടുതൽ കൃത്യമായ നിയന്ത്രണവും മികച്ച ഇന്ധനക്ഷമതയും നൽകും. മറ്റ് നവീകരണങ്ങൾക്കൊപ്പം മെച്ചപ്പെട്ട എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ സിസ്റ്റവും വാഹനത്തിലുണ്ട്​. ഇതെല്ലാമാണ്​ സെലേറിയോടെ മൈലേജ്​ രാജാവാക്കി മാറ്റുന്നത്​.

അതിന്റെ വി.എക്​സ്​.​െഎ എ.എം.ടി വേരിയൻറി​ന്​ 26.68kpl ഇന്ധനക്ഷമതയാണുള്ളതെന്ന്​ കമ്പനി പറയുന്നു. ഇന്ത്യയിൽ ഇന്നിറങ്ങു​ന്ന പെട്രോൾ ചെറുകാറുകളിൽ ഏറ്റവുംകൂടുതൽ ഇന്ധനക്ഷമത സെലേറിയോക്കാണെന്ന്​ പറയാം. ZXi, ZXi+ AMT എന്നിവ 26kpl മൈലേജ്​ നൽകും. LXi 25.24kpl നൽകും. VXi, ZXi, ZXI+ MT എന്നിവ 24.97kpl ഇന്ധനക്ഷമത നൽകും.


രൂപവും പ്രത്യേകതകളും

മുന്നിൽനിന്ന്​ നോക്കിയാൽ ആൾ​ട്ടോ, വശങ്ങളാക​ട്ടെ എസ്​പ്രെസ്സോക്ക്​ സമം, പിന്നിലെത്തിയാൽ സ്വിഫ്​റ്റിന്‍റെ ഛായ, ആകെ മൊത്തം മാരുതി കാറുകളുടെ മി​ശ്രണമാണ്​ സെലേറിയോയുടെ രൂപത്തിൽ കാണുന്നത്​. ഏതുതരത്തിൽ പറഞ്ഞാലും നിലവിലുള്ളതിനേക്കാൾ 'മെന'യായിട്ടുണ്ട്​ പുതുതലമുറ സെലേറിയോ. മൾട്ടി സ്​പോക്​ അലോയ്​ വീലുകളും ബോഡി കളർ ഡോർ ഹാൻഡിലുകളും ആകർഷകമാണ്​. പിൻഭാഗത്ത് പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പ് ലഭിക്കും. ബമ്പറിലെ റിഫ്ലക്ടറുകളുമായി സംയോജിപ്പിച്ച പാർക്കിങ്​ സെൻസറുകളുമുണ്ട്. ടോപ്പ് എൻഡ് വേരിയന്റിൽ റിയർ വൈപ്പർ, ഡീഫോഗർ, വിൻഡ്‌സ്‌ക്രീൻ വാഷർ എന്നിവയും ലഭിക്കുന്നു.

ഉള്ളിലെത്തിയാൽ, കറുപ്പാണ്​ പ്രധാന നിറം. പുഷ്​ബട്ടൻ സ്റ്റാർട്ടും, ടച്ച്​ സ്​ക്രീനും, സ്റ്റിയറിങ്​ മൗണ്ടഡ്​ കൺട്രോളുകളും, ഹെഡ്​റെസ്റ്റ്​ ചേർന്നുവരുന്ന സ്​പോർട്ടി സീറ്റുകളും വാഹനത്തിന്‍റെ പ്രത്യേകതയാണ്​. ഇരട്ട അനലോഗ്​ ഇൻസ്​ട്രുമെന്‍റ്​ ക്ലസ്റ്ററിൽ അത്യാവശ്യ വിവരങ്ങൾ ലഭിക്കും. മാരുതിയുടെ ഉയർന്ന മോഡലുകളിൽ വരുന്ന ഇൻഫോ​ൈടൻമെന്‍റ്​ സിസ്റ്റമാണ്​ സെലേറി​യോയിലും ഉൾപ്പെടുത്തിയിരിക്കുന്നത്​.


Tags:    
News Summary - 2021 Maruti Suzuki Celerio launched at Rs 4.99 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.