ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ എം.വി അഗസ്ത അവരുടെ സൂപ്പർ ബൈക്കുകളിലൊന്നായ ബ്രൂട്ടേൽ 1000 ആർആർ പരിഷ്കരിച്ച് അവതരിപ്പിച്ചു. യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായാണ് വാഹനം നിർമിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും കരുത്തനായ നഗ്ന ബൈക്കുകളിൽ ഒന്നായാണ് ബ്രൂട്ടേൽ 1000 ആർആർ അറിയപ്പെടുന്നത്. 998 സി.സി ഇൻലൈൻ എഞ്ചിൻ കരുത്തുപകരുന്ന ബൈക്ക് 208എച്ച്.പി കരുത്തും 116.5 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. പുതിയ ബൈക്കിലും എഞ്ചിനിൽ മാറ്റമൊന്നുംവരുത്തിയിട്ടില്ല. കോണ്ടിനെൻറലിൽ നിന്നുള്ള പുതിയ കോർണറിങ് എബിഎസ് യൂനിറ്റ് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. 5.5 ഇഞ്ച് ടിഎഫ്ടി, ഡാഷ് ജിപിഎസ് നാവിഗേഷനും ബിൽറ്റ്-ഇൻ മോബിസ്റ്റാറ്റ് ട്രാക്കറും ആദ്യമായി അവതരിപ്പിച്ചിട്ടുണ്ട്.
എഞ്ചിനും ഷാസിയും
കൂടുതൽ പരിസ്ഥിതിസൗഹൃദമായ വാഹനമാണിപ്പോൾ ബ്രൂട്ടേൽ 1000 ആർആർ. പുനർരൂപകൽപ്പന ചെയ്ത എക്സ്ഹോസ്റ്റ് സിസ്റ്റം മാലിന്യം പുറന്തള്ളൽ കുറക്കും. ഷാസിയിലും അടിസ്ഥാനപരമായ പരിഷ്കരങ്ങളൊന്നും നടന്നിട്ടില്ല. ബ്രൂട്ടേലിന് എല്ലാത്തരത്തിലും മികച്ച വാഹന ഭാഗങ്ങൾ ഉറപ്പാക്കുന്നതിൽ എം.വി അഗസ്ത എഞ്ചിനീയർമാർ വിജയിച്ചിട്ടുണ്ട്. ഇലക്ട്രോണിക് നിയന്ത്രിത, സെമി-ആക്റ്റീവ് ഓഹ്ലിൻസ് ഹാർഡ്‌വെയർ ആണ് സസ്പെൻഷൻ. മുൻനിര ബ്രെംബോ സ്റ്റൈലമ കാലിപ്പറുകളാണ് ബ്രേക്കിങ് ഡ്യൂട്ടി നിർവഹിക്കുന്നത്. ഇരട്ട 320 എംഎം ഡിസ്കുകൾ ബ്രേക്കിങ് മികച്ചതാക്കും.
കോർണറിംഗ് എബിഎസ്
ഹാർഡ്‌വെയർ മുമ്പത്തേതിന് സമാനമാണെങ്കിലും, ബ്രേക്കിങ് പ്രകടനത്തിൽ വലിയ പുരോഗതി വാഹനത്തിനുണ്ട്. ഇതിനുകാരണം കോണ്ടിനെൻറൽ കോർണറിങ് എബിഎസ് ആണ്. ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ പോലുള്ള പോസിറ്റീവ് ഇംപാക്റ്റൺ റൈഡർ എയിഡുകൾ ഉണ്ടായിരിക്കേണ്ട പുതിയ കോണ്ടിനെൻറൽ ഐഎംയുവും ഉൾപ്പെടുത്തിയിട്ടുണ്ട്. 5.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് മറ്റൊരു പാക്കേജ്. ബ്ലൂടൂത്ത് നാവിഗേഷൻ സവിശേഷത തുടരുന്നു. ഒരു ബിൽറ്റ്-ഇൻ മോബിസ്റ്റാറ്റ് ട്രാക്കറും ലഭ്യമാക്കിയിട്ടുണ്ട്. ബ്രൂട്ടേൽ 1000 ആർആറിെൻറ വില ആരംഭിക്കുന്നത് 32,000 ഡോളറിൽ നിന്നാണ് (ഏകദേശം 28.69 ലക്ഷം രൂപ). ഡുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ വി 4 മായി ലോകത്തിലെ ഏറ്റവും കരുത്തനായ നഗ്ന ബൈക്ക് എന്ന സ്ഥാനത്തിനായി മത്സരിക്കുന്ന ബ്രൂേട്ടൽ തൽക്കാലം ഇന്ത്യയിൽ ലഭ്യമല്ല. വാഹനം വേണ്ടവർ പൂർണമായും ഇറക്കുമതി ചെയ്യേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.