പരിഷ്കരിച്ച എസ്.ആർ 125, 160 വകഭേദങ്ങൾ അവതരിപ്പിച്ച് അപ്രിലിയ. 1.08 ലക്ഷം, 1.17 ലക്ഷം രൂപയാണ് വില. അപ്രിലിയ എസ്.ആർ 160 കാർബണിന് 1.20 ലക്ഷവും എസ്.ആർ 160 റേസിന് 1.27 ലക്ഷം രൂപയും വിലവരും. നിലവിലെ മോഡലുകളേക്കാൾ 11,000 രൂപ മുതൽ 14,000 വരെ കൂടുതലാണ്. എൽഇഡി ഹെഡ്‌ലൈറ്റുകളും പൂർണ്ണമായും ഡിജിറ്റലായ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററുമൊെക്കയാണ് പുതിയ വാഹനങ്ങളുടെ പ്രത്യേകതകൾ.
പഴയ മോഡലുകൾ കാലഹരണപ്പെട്ടതായി കമ്പനിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റംവരുത്തിയിരിക്കുന്നത്. ഹാലൊജെൻ ഹെഡ്‌ലൈറ്റുകളും അനലോഗ് ഇൻസ്ട്രുമെന്റേഷനും ഒഴിവാക്കിയത് യുവാക്കളിൽ കൂടുതൽ താൽപ്പര്യം ജനിക്കാൻ ഇടവരുത്തും. പുതിയ വി ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റും എൽഇഡി ടെയിൽ ലാമ്പും മനോഹരമാണ്. ഏപ്രണും ഗ്രാബ് റെയിലുകളും പുനർരൂപകൽപ്പന ചെയ്‌തു. സീറ്റുകൾക്ക് ഇപ്പോൾ സ്‌പ്ലിറ്റ് ഡിസൈനാണ്. നേരത്തെയുണ്ടായിരുന്ന എംആർഎഫ് ടയറുകൾക്ക് പകരം ഇപ്പോൾ സിയറ്റ് യൂനിറ്റുകളാണ് നൽകിയിരിക്കുന്നത്.
എസ്.ആർ എസ്.എക്സ്.ആർ 160-ന്റെ എൽ.സി.ഡി സ്‌ക്രീൻ കടമെടുക്കുന്നതോടെ ഇൻസ്ട്രുമെന്റേഷൻ ഇപ്പോൾ പൂർണ്ണമായും ഡിജിറ്റലാണ്. കിലോമീറ്റർ, വേഗത, ഇന്ധന ഉപഭോഗ ഡാറ്റ എന്നിവയ്‌ക്കായുള്ള വലിയതും മികച്ചതുമായ ഡിസ്‌പ്ലേയിൽ ടാക്കോമീറ്ററുമുണ്ട്. എസ്.എക്സ്.ആർ പോലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി നൽകിയിട്ടില്ല. പഴയ എസ്.ആർ 125 ന്റെ അടിസ്ഥാന പതിപ്പിനേക്കാൾ 13,000 രൂപ കൂടുതലാണ് പുതിയ എസ്.ആർ 125ന്.
ഡിജിറ്റൽ ക്ലസ്റ്റർ വേരിയന്റിനേക്കാൾ 10,000 രൂപയും കൂടുതലാണ്. എസ്.ആർ 160 ന് മുമ്പത്തേതിനേക്കാൾ ഏകദേശം 12,000 രൂപ കൂടുതലാണ്. 1.29 ലക്ഷം രൂപ (എക്സ്-ഷോറൂം ഡൽഹി) വിലയുള്ള യമഹ എയറോക്സ് 155 ആയിരിക്കും അപ്രിലിയകളുടെ പ്രധാന എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.