പുത്തൻ സിബി 300 ആര്‍ അവതരിപ്പിച്ച് ഹോണ്ട; വില 2,77,000 രൂപ​

കൊച്ചി: 2022​ മോഡൽ സിബി 300 ആര്‍ മോട്ടോര്‍സൈക്കിള്‍ രാജ്യത്ത്​ അവതരിപ്പിച്ച്​ ഹോണ്ട. ഡിസംബറില്‍ ഇന്ത്യ ബൈക്ക് വീക്കില്‍ അനാവരണം ചെയ്​ത ബൈക്കാണിത്​. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ചോടു കൂടിയാണ് സിബി300ആര്‍ വരുന്നത്. 286സിസി ഡിഒഎച്ച്സി 4-വാല്‍വ് ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 എന്‍ജിനാണ് സിബി300ആറിന് കരുത്തു പകരുന്നത്.


സിറ്റി റൈഡുകള്‍ക്ക് ശക്തമായ ആക്സിലറേഷന്‍ നല്‍കുന്നതിന് പിജിഎം-എഫ്ഐ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് ബ്രേക്ക് സംവിധാനമാണ്. പെട്ടെന്നുള്ള ബ്രേക്കിങില്‍ പിന്‍ഭാഗം ഉയരുന്നത് ഏറ്റവും കുറവായിരിക്കും. ഗിയര്‍ പൊസിഷന്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, എന്‍ജിന്‍ ഇന്‍ഹിബിറ്റര്‍ തുടങ്ങി ഒരുപാട് വിരങ്ങള്‍ ഡിസ്പ്ലേ പാനല്‍ നല്‍കും. പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിച്ച ലിക്വിഡ് ക്രിസ്റ്റല്‍ മീറ്ററില്‍ ഒറ്റനോട്ടത്തില്‍ കാര്യങ്ങളറിയാം.

ഷാസിയിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. യു.എ.സ്.ഡി ഫോർക്​, 7-സ്റ്റെപ്പ് പ്രീലോഡ് അഡ്​ജസ്റ്റബിൾ മോണോഷോക്ക് എന്നിവയാണ്​ സസ്​പെൻഷൻ. ബ്രേക്കിങ്​ യൂനിറ്റുകളും സമാനമാണ്. പുതിയ ബൈക്കിന് 1,352 എംഎം വീൽബേസ് ഉണ്ട്. 146 കിലോ ആണ്​ ഭാരം.


മാറ്റ് സ്റ്റീല്‍ ബ്ലാക്ക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ് എന്നിങ്ങനെ പ്രീമിയം നിറങ്ങളില്‍ ബൈക്ക്​ ലഭ്യമാണ്. ഹോണ്ടയുടെ പ്രീമിയം ബിഗ്വിങ്, ബിഗ്വിങ് ടോപ്ലൈന്‍ ഡീലര്‍മാരിലൂടെ സിബി300ആര്‍ ബുക്ക് ചെയ്യാം. ഹോണ്ട 2022 സിബി300ആറിന് 2,77,000 രൂപയാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില.

Tags:    
News Summary - 2022 Honda CB300R launched at Rs 2.77 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.