വിലകുറഞ്ഞ ചേതക്​ ഇ.വിയുമായി ബജാജ്​; അർബേൻ വേരിയന്‍റ്​ അവതരിപ്പിച്ചു

2019ലാണ്​ ബജാജ്​ ചേതക് ഇ.വി അവതരിപ്പിച്ചത്​. മികച്ച ഡിസൈനും നിർമാണ നിലവാരമുള്ള വാഹനമായിരുന്നു ഇത്​. എന്നാൽ വാഹനം അത്ര ജനപ്രിയമായില്ല. അതിന്​ കാരണം വില കൂടുതലും ലഭ്യതക്കുറവുമായിരുന്നു. ഇപ്പോഴിതാ ചേതകിന്‍റെ വിലകുറഞ്ഞ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്​ കമ്പനി.

ചേതക്​ ഇ.വിയുടെ വിലകുറഞ്ഞ അർബേൻ പതിപ്പ് ആണ്​ ബജാജ്​ പുറത്തിറക്കിയത്​. 1.15 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ സവിശേഷതകളും പെർഫോമൻസും നൽകുന്ന വേരിയന്‍റിന്‍റെ വില 1.21 ലക്ഷമാണ്​. 113 കി.മീ ആണ്​ അർബേന്‍റെ റേഞ്ച്​.

അർബേൻ എഡിഷന് നിലവിലെ മോഡലിന് സമാനമായ 2.9kWh ബാറ്ററി പായ്ക്ക് തന്നെയാണ് ലഭിക്കുന്നത്. പ്രീമിയം വേരിയന്റിന്റെ അതേ കളർ എൽസിഡി ഡിസ്‌പ്ലേയാണ് ചേതക് അർബേനും ഉപയോഗിക്കുന്നത്. സ്റ്റാൻഡേർഡ് രൂപത്തിൽ അർബേൻ 63 കിലോമീറ്ററിന്റെ ടോപ് സ്പീഡാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഇക്കോ എന്നൊരു റൈഡിംഗ് മോഡും ഇലക്ട്രിക് സ്‌കൂട്ടറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉയർന്ന വേരിയന്‍റിൽ സ്പീഡ് 73 കി.മീ. ആയി ഉയരും. ചാർജിങ്​ സമയം 3 മണിക്കൂർ 50 മിനിറ്റിൽ നിന്ന് 4 മണിക്കൂർ 50 മിനിറ്റായി ഉയർന്നിട്ടുണ്ട്​. അർബേൻ വേരിയന്റിന് രണ്ടറ്റത്തും ഡ്രം ബ്രേക്കുകൾ മാത്രമേ ഉള്ളൂ എന്നതും കറേവാണ്​.


അര്‍ബേൻ എഡിഷന് പ്രീമിയം വേരിയന്റിനേക്കാള്‍ മൂന്ന് കിലോഗ്രാം ഭാരം കുറവായിരിക്കും. 130 കിലോഗ്രാം ഭാരമായിരിക്കും ഇലക്ട്രിക് സ്‌കൂട്ടറിന് മൊത്തത്തിലുണ്ടാവുക. നാല് വർഷങ്ങൾക്ക് മുമ്പോടെയാണ് ബജാജ് ചേതക്ക് ആദ്യമായി വിപണിയിൽ എത്തിയത്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മാത്രമാണ് ബ്രാൻഡ് ചേതക് ഇവിയെ തുടക്കകാലത്ത് വിപണനത്തിന് എത്തിച്ചത്. 

Tags:    
News Summary - 2024 Bajaj Chetak Urbane launched with upgrades, priced from ₹1.15 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.