യുവാക്കളെ ലക്ഷ്യമിട്ട് സുസുക്കി; അവെനിസ് 125 പുത്തൻ രൂപത്തിൽ വിപണിയിൽ

സ്‌കൂട്ടര്‍ വിപണിയില്‍ എതിരാളികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താൻ അവെനിസിന്റെ പുതിയ മോഡലുകൾ വിൽപ്പനക്ക് എത്തിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കി. ആക്സസ്, ബര്‍ഗ്മാന്‍ എന്നീ 125 സി.സി സ്‌കൂട്ടര്‍ മോഡലുകളുടെ വിജയത്തിനു ശേഷമാണ് അവെനിസിനെ പുതിയ രൂപത്തിൽ സുസുക്കി വീണ്ടും വിണിയിലെത്തുന്നത്. അഴകും പെര്‍ഫോമന്‍സും മൈലേജും കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡായി ഇതിനോടകം അവെനിസ് മാറിയിട്ടുണ്ട്. യുവാക്കളെ ലക്ഷ്യമിട്ടാണ് സുസുക്കി അവെനിസിന്റെ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ കളര്‍ ഓപ്ഷനുകളുമായാണ് അവെനിസ് വിപണിയിലെത്തുന്നത്. കറുപ്പ്, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ കോമ്പിനേഷന്‍ കളറുകളില്‍ വാഹനം ലഭ്യമാണ്. സൈഡ് പാനലുകളിലും ഫ്രണ്ടിലും അകര്‍ഷകമായ ഗ്രാഫിക്‌സ് നിറങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്ടി സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡേര്‍ഡ് എഡിഷനില്‍ എക്‌സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലറാണ് വരുന്നത്. ഇത് ഇന്ധനം നിറയ്ക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമാകും. എല്‍.ഇഡി ഹെഡ് ലൈറ്റുകളും ടെയില്‍ ലാമ്പുകളും വാഹനത്തിന്റെ സ്‌പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 21.8 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് സ്പെയ്സും ലഭ്യമാക്കിയിട്ടുണ്ട്.

ആകര്‍ഷകമായ റിയര്‍ ഇന്‍ഡിക്കേറ്ററുകളും പുതിയ പതിപ്പില്‍ നല്‍കിയിട്ടുണ്ട്. ബ്ലൂടൂത്ത് ഡിജിറ്റല്‍ കണ്‍സോള്‍, യു.എസ്.ബി സോക്കറ്റുള്ള ഫ്രണ്ട് ബോക്‌സ്, സൈഡ് സ്റ്റാന്‍ഡ് എൻജിന്‍ കട്ട് ഓഫ്, എൻജിന്‍ സ്വിച്ച്, 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയര്‍ അലോയ് വീലുകള്‍ എന്നിവ 2024 സുസുക്കി അവെനിസിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്. ടി.വി.എസ് എന്‍ടോര്‍ക്ക്, ഹോണ്ട ഡിയോ തുടങ്ങിയ സ്‌പോര്‍ട്ടി സ്‌കൂട്ടറുകളുമായാണ് പ്രധാനമത്സരം. ആക്‌സസിനും ബര്‍ഗ്മാന്‍ സ്ട്രീറ്റിനും ശേഷം സുസുക്കിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളില്‍ ഒന്നാണിത്. 49.6 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്ന മൈലേജ്.

ഈ ഫീച്ചറുകള്‍ക്കൊപ്പം, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ടുകള്‍, എസ്.എം.എസ് അലേര്‍ട്ടുകള്‍, വാട്സ്ആപ്പ് മെസേജ് അലേര്‍ട്ടുകള്‍, മിസ്ഡ് കോള്‍, എസ്.എം.എസ് അലേര്‍ട്ടുകള്‍ എന്നിവ സ്വീകരിക്കുന്നതിനായി സംവിധാനവും ഒരുക്കിയിട്ടുണ്ട്. സുസുക്കി റൈഡ് കണക്ടിവിറ്റി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റൈഡര്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണക്ട് ചെയ്ത് ഉപയോഗിക്കാനാകും.

124 സി.സി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് അവെനിസിലും ഉപയോഗിച്ചിരിക്കുന്നത്. സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എൻജിന്‍ ജോടിയാക്കിയിരിക്കുന്നത്. സുസുക്കി അവെനിസ് സ്റ്റാന്‍ഡേര്‍ഡ്, റേസ് എഡിഷന്‍ വേരിയന്റുകളില്‍ ലഭ്യമാണ്. 92,000 രൂപ മുതല്‍ വിപണിയില്‍ സുസുക്കി അവനിസ് സ്‌കൂട്ടറുകള്‍ ലഭ്യമാണ്.

Tags:    
News Summary - 2024 Suzuki Avenis 125 launched in new colours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.