മുംബൈ: മാസങ്ങൾക്കു മുമ്പ് വീടിനു നേർക്ക് ബിഷ്ണോയി സംഘത്തിന്‍റെ വെടിവെപ്പും ദിവസങ്ങൾക്ക് മുമ്പ് ഉറ്റ സുഹൃത്ത് ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിന്‍റെയും പശ്ചാത്തലത്തിൽ ബോളിവുഡ് താരം സൽമാൻ ഖാൻ സുരക്ഷ വർധിപ്പിക്കുന്നു. അംഗരക്ഷകരുടെ എണ്ണം വർധിപ്പിച്ചതിന് പിന്നാലെ പുതിയ ബുള്ളറ്റ് പ്രൂഫ് കാർ താരം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്നാണ് റിപ്പോർട്ട്. അഞ്ച് കോടി നൽകിയില്ലെങ്കിൽ വധിക്കുമെന്ന് കഴിഞ്ഞ ദിവസം മുംബൈ ട്രാഫിക്ക് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ബുള്ളറ്റ് പ്രൂഫ് കാർ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.
ഇന്ത്യൻ വിപണിയിൽ ലഭ്യമല്ലാത്ത നിസാൻ പട്രോൾ ബുള്ളറ്റ് പ്രൂഫ് എസ്.യു.വി വാങ്ങിയതായി ബോളിവുഡ് സൊസൈറ്റിയാണ് റിപ്പോർട്ട് ചെയ്തത്. കാറിന്‍റെ വില ഏകദേശം രണ്ടു കോടി രൂപയാണ്. ദുബൈയിൽ നിന്നാണ് കാർ എത്തിക്കുകയെന്നും പറയുന്നു. കരുത്തേറിയ ഗ്ലാസ് ഷീൽഡ് അടക്കം നൂതന സംവിധാനങ്ങൾ കാറിൽ ഉണ്ട്.
സൽമാൻ അവതാരകനായ ബിഗ് ബോസ് 18ന്റെ ഷൂട്ടിങ്ങിന് 60ലധികം സുരക്ഷ സംഘത്തെയാണ് പുതുതായി നിയോഗിച്ചിരിക്കുന്നത്. ഷൂട്ട് നടക്കുന്നിടത്തേക്ക് പ്രവേശിക്കാൻ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആധാർ കാർഡടക്കം പരിശോധിച്ചാണ് അംഗങ്ങളെ കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.