ഒറ്റചാർജിൽ 240 കിലോമീറ്റർ; വിപ്ലവം സൃഷ്​ടിക്കാൻ ഓലയുടെ ഇലക്​ട്രിക്​ സ്​കൂട്ടർ

രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്​സി സർവിസ്​ കമ്പനിയായ ഓല തങ്ങളുടെ ആദ്യത്തെ ഇലക്​ട്രിക്​ സ്​കൂട്ടറിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടു. മാറ്റ്ബ്ലാക്ക് നിറത്തിലുള്ള മനോഹരമായ സ്കൂട്ടറിന്‍റെ ചിത്രങ്ങളും​ കമ്പനി പങ്കുവെച്ചിട്ടുണ്ട്​.

1860 എം.എം ആണ്​ വാഹനത്തിന്‍റെ നീളം. 700 എം.എം വീതിയും 1155 എം.എം ഉയരവുമുണ്ട്​. 1345 എം.എം ആണ്​ വീൽബേസ്​. ആറ്​ കിലോവാട്ടിന്‍റെ ഇലക്​ട്രിക്​ മോ​േട്ടാറാണ്​ സ്​കൂട്ടറിനെ ചലിപ്പിക്കുക. ഊരിമാറ്റാൻ സാധിക്കുന്ന ബാറ്ററിയുടെ പരമാവധി റേഞ്ച്​ 240 കിലോമീറ്ററാണ്​. 3.9 സെക്കൻഡ്​ കൊണ്ട്​ പൂജ്യത്തിൽനിന്ന്​ 45 കി.മീറ്റർ വേഗത കൈവരിക്കാനാകും. 100 കിലോമീറ്ററാണ്​ പരമാവധി വേഗത. എൽ.ഇ.ഡി ഹെഡ്‌ലാമ്പും എൽ.ഇ.ഡി ടേൺ ഇൻഡിക്കേറ്ററുകളുമെല്ലാം വാഹനത്തെ കൂടുതൽ സ്​റ്റൈലിഷാക്കി മാറ്റുന്നു.


ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന ഫാക്ടറി തമിഴ്‌നാട്ടിൽ നിർമിക്കുകയാണ് ഓല. 500 ഏക്കറിലായാണ്​ ഫാക്​ടറി ഒരുക്കുന്നത്​. പ്രാരംഭ ഘട്ടത്തിൽ പ്രതിവർഷം രണ്ട്​ ദശലക്ഷം യൂനിറ്റ് വാഹനങ്ങൾ ഇവിടെ നിർമിക്കും.

ഓലയുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ആഗോള ഉൽ‌പാദന കേന്ദ്രമായി ഇവിടം​ മാറും. യൂറോപ്പ്, യു.കെ, ലാറ്റിൻ അമേരിക്ക, ഏഷ്യ പസഫിക്, ആസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവയുൾപ്പെടെ അന്താരാഷ്​ട്ര വിപണികളിലേക്ക്​ ഇവിടെനിന്ന്​ വാഹനം കയറ്റുമതി ചെയ്യും.


ആംസ്റ്റർഡാം ആസ്ഥാനമായ ഏറ്റെർഗൊ ബി.വി എന്ന കമ്പനിയെ കഴിഞ്ഞ മേയിൽ ഓല ഇലക്ട്രിക് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ്​ വൈദ്യുത സ്കൂട്ടർ രൂപകൽപ്പനക്കും നിർമാണത്തിനുമുള്ള അധികശേഷി ഓലക്ക്​ ലഭിച്ചത്​.

Tags:    
News Summary - 240 km on a single charge; Ola's electric scooter to revolutionize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.