വാഹന വിപണിയിൽ കുതിപ്പ്; മുന്നിൽ പഞ്ച് തന്നെ

വാഹന നിർമാണത്തിലും വിൽപ്പനയിലും പ്രധാന ഹബ്ബായി മാറി ഇന്ത്യ. പുതിയ മോഡലുകളുടെ വരവും സാ​ങ്കേതിക വിദ്യയിലെ മാറ്റങ്ങളുമാണ് ഇന്ത്യൻ വാഹന വിപണിക്ക് കരുത്തേകുന്നത്. രാജ്യത്ത് സ്​പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ (എസ്.യു.വി), യൂട്ടിലിറ്റി വാഹനങ്ങൾ (യു.വി) എന്നിവയുടെ വിൽപ്പനയിൽ കുതിപ്പ് തുടരുകയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നാലു ലക്ഷം യൂനിറ്റ് വിൽപന നേടി ടാറ്റയുടെ മൈക്രോ എസ്.യു.വിയായ പഞ്ചാണ് മുന്നിൽ. റെക്കോഡ് സമയത്തിനുള്ളിൽ ലക്ഷങ്ങളുടെ വിൽപന നേടിയിരുന്നു ഈ കുഞ്ഞൻ കാർ. 2021 ഒക്ടോബറിലാണ് ടാറ്റയുടെ സ്​പോർട് യൂട്ടിലിറ്റി വാഹനമായ പഞ്ച് അവതരിപ്പിച്ചത്. പെട്രോൾ, സി.എൻ.ജി, ഇവി വേരിയന്റുകളിൽ പഞ്ച് ലഭ്യമാണ്. 2023ലാണ് ട്വിൻ സിലിണ്ടർ സാ​​ങ്കേതികവിദ്യ ഉൾക്കൊള്ളുന്ന പഞ്ച് സി.എൻ.ജി അവതരിപ്പിച്ചത്. 2024 ജനുവരിയിൽ പഞ്ച് ഇ.വിയും ടാറ്റാ​ മോ​ട്ടോഴ്സ് പുറത്തിറക്കി. വിൽപനയുടെ 53 ശതമാനവും പെട്രോൾ വേരിയന്റിന്റേതാണ്. 33 ശതമാനം സി.എൻ.ജിയുടേതും. 14 ശതമാനമാണ് ഇ.വി വേരിയന്റിന്റെ വിൽപന. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടി സുരക്ഷിത വാഹനമെന്ന നേട്ടവും പഞ്ച് സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - A boom in the auto market; Punch in front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.