മഹീന്ദ്ര ഥാർ സ്വന്തമാക്കി നടനും നിർമാതാവുമായ വിജയ്ബാബു. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് വാഹനത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. 'കുടുംബത്തിലെ പുതിയ അതിഥി, ഒരേയൊരു ഥാർ'-വിജയ്ബാബു കുറിച്ചു. ഥാറിന്‍റെ ഏറ്റവും ഉയർന്ന പെട്രോൾ ഓട്ടോമാറ്റിക് വേരിയന്‍റാണ് വിജയ്ബാബു വാങ്ങിയത്. നാപോളി ബ്ലാക്ക് നിറത്തിലുള്ള വാഹനം ഓഫ്റോഡിലും ഓൺറോഡിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ പ്രാപ്തമാണ്.
മഹീന്ദ്ര ഥാറിന് ഡീസൽ പെട്രോൾ എഞ്ചിനുകളുണ്ട്. ഡുസൽ എഞ്ചിൻ 2184 സിസിയും പെട്രോൾ എഞ്ചിൻ 1997 സിസിയുമാണ്. രണ്ടും മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാണ്. നാല് സീറ്റർ എസ്.യു.വിയാണ് ഥാർ. 3985 എംഎം നീളവും 1855 എംഎം വീതിയും 2450 എംഎം വീൽബേസും ഉണ്ട്. 2.2 ലിറ്റർ ഡീസൽ എൻജിൻ 140 ബി.എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിന്. 2.0 ലിറ്റർ പെട്രോൾ എൻജിൻ 190 ബി.എച്ച്.പി കരുത്തും 380 എൻ.എം ടോർക്കും ഉദ്പാദിപ്പിക്കും.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവെയ പിന്തുണക്കുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ്റ്റീരിയറിൽ റിവേഴ്സ് കാമറ, മടക്കാവുന്ന മിററുകൾ, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ എന്നിവ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.