​ആഡംബരങ്ങളുടെ തമ്പുരാൻ, ജെനസിസും ഇനിമുതൽ ഇ.വി

ഹ്യൂണ്ടായിയുടെ ആഡംബര ബ്രാൻഡായ ജെനസിസ് അതിന്‍റെ മുൻനിര ജി 80 സെഡാന്‍റെ വൈദ്യുത പതിപ്പ് പുറത്തിറക്കി. 2021 ഷാങ്ഹായ് ഓട്ടോഷോയിലാണ്​ വൈദ്യുതീകരിച്ച ജി 80 ബ്രാൻഡിന്‍റെ ആദ്യ ഇവി പ്രദർശിപ്പിച്ചത്​. ഈ വർഷാവസാനം വാഹനത്തിന്‍റെ ആഗോള ലോഞ്ച്​ നടക്കും. ജി 80, ജിവി 70 ക്രോസ്ഓവർ, ജിവി 80 എസ്‌യുവി എന്നിവയ്‌ക്കൊപ്പമായിരിക്കും ജി 80 ഇ.വിയും വിൽപ്പനയ്‌ക്കെത്തുക. ജി 80 സെഡാന്​ സമാനമായ രൂപമാണ്​ ഇ.വി മോഡലിനും ഉള്ളത്​. 370hp, 700Nm എന്നിവ പുറത്തെടുക്കുന്ന ഇരട്ട മോട്ടോറാണ്​ വാഹനത്തിന്​ കരുത്തുപകരുന്നത്​.


ഫോർ-വീൽ-ഡ്രൈവ് വാഹനമാണിത്​. അയോണിക് 5, കിയ ഇവി 6 എന്നിങ്ങനെയുള്ള ഹ്യുണ്ടായ് ബ്രാൻഡ്​ ഇ.വികൾക്ക്​ സമാനമായ നിലവാരം ജി 80ക്കും പ്രതീക്ഷിക്കാം. 350 കിലോവാട്ട് വരെ ചാർജ് വേഗത അനുവദിക്കുന്ന 800 വി ചാർജിംഗ് സിസ്റ്റം, വി 2 എൽ ചാർജിങ്​ ഫംഗ്ഷൻ, രണ്ട് മുതൽ നാല് വീൽ ഡ്രൈവ് വരെ മാറിമാറി തെരഞ്ഞെടുക്കുന്ന ആക്യുവേറ്റർ സിസ്റ്റം എന്നിവ വാഹനത്തിന്‍റെ പ്രത്യേകതയാണ്​. സ്പോർട്​ മോഡിൽ 0-100 കിലോമീറ്റർ വേഗത 4.9 സെക്കൻഡിൽ ആർജിക്കാനാവും. വാഹനത്തിന്‍റെ കൃത്യമായ റേഞ്ച്​ ഹ്യൂണ്ടായ്​ ഇനിയും പുറത്തുവിട്ടിട്ടില്ല. ചൈനയുടെ എൻ‌ഡി‌സി ടെസ്റ്റ് സൈക്കിളിൽ 500 കിലോമീറ്ററിലധികം പരിധി ജെനസിസ്​ ജി 80ക്ക്​ ലഭിച്ചതായി സൂചനയുണ്ട്​.


ഉള്ളിൽ ജെനെസിസ് ജി 80 ഇവി സെഡാൻ സ്റ്റാൻഡേർഡ് ജി 80ക്ക്​ സമാനമാണ്. അടച്ച ഗ്രില്ലും ബെസ്‌പോക്ക് ഫ്രണ്ട് ബമ്പറും മാത്രമായിരിക്കും പുതുതായി ചേർക്കുക. വൈഡ്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ്​ ഡിസ്പ്ലേ, ഡാഷ്‌ബോർഡ്, മിനിമലിസ്റ്റിക് കൺട്രോൾ പാനൽ, ലെതറിന്‍റെ ധാരാളിത്തം എന്നീ പ്രത്യേകതകളും വാഹനത്തിനുണ്ട്​. ക്യാബിനിലെ റോഡ് ശബ്ദം വിശകലനം ചെയ്യുന്നതിനും സൃഷ്ടിക്കുന്നതിനും ഒരു കൂട്ടം സെൻസറുകളും മൈക്രോഫോണുകളും ഉപയോഗിക്കുന്ന ശബ്ദ നിയന്ത്രണ റോഡ് (ANC-R) സംവിധാനം ജി 80 ഇ.വിയുടെ പ്രത്യേകതയാണ്​. സസ്പെൻഷൻ സിസ്റ്റം റോഡ് ഉപരിതലത്തിന് മുൻവശത്തെ ക്യാമറ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ​ ഒപ്റ്റിമൽ ഡ്രൈവിങ്​ അനുഭവം നൽകും. മേൽക്കൂരയിലെ സോളാർ പാനൽ, പുനരുപയോഗം ചെയ്യുന്ന ഇന്‍റീരിയർ മെറ്റീരിയലുകൾ എന്നിവ ജെനസിസ്​ ഇവി ലൈനപ്പിന്‍റെ മുഖമുദ്രയാണ്​.


ഇന്ത്യയിലെത്തുമോ?

അന്താരാഷ്ട്ര വിപണികളിൽ നിലവിൽ രണ്ട് എസ്‌യുവികളാണ് ജെനസിസ്​ ബ്രാൻഡിന് ഉള്ളത്. ജിവി 80, ഹ്യുണ്ടായ് ട്യൂസോൺ അധിഷ്ഠിത ജിവി 70 എന്നിവ. ഈ വാഹനങ്ങളാണ്​ ഇന്ത്യയിൽ ജെനസിസി​േന്‍റതായി ആദ്യം എത്താൻ സാധ്യത​. പരമ്പരാഗത ജെനസിസ് ജി 80 സെഡാൻ ഈ വർഷം ആദ്യം രാജ്യത്ത്​ പരിശോധന നടത്തിയെങ്കിലും എന്ന്​ പുറത്തിറക്കുമെന്ന്​ ഹ്യൂണ്ടായ്​ വെളിപ്പെടുത്തിയിട്ടില്ല. ജെനസിസ് ഇലക്ട്രിക് ജി 80 സെഡാനും ഉടനൊന്നും ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.