ഹൈക്രോസ് എന്ന പേരിൽ ഹൈബ്രിഡ് ഇന്നോവ അവതരിപ്പിച്ചതിനുപിന്നാലെ മറ്റൊരു പരീക്ഷണവുമായി ടൊയോട്ട. ഇത്തവണ ആൾ ഇലക്ട്രിക് ഇന്നോവയുടെ പണിപ്പുരയിലാണ് കമ്പനി. ഇന്നോവ ക്രിസ്റ്റയുടെ ഇലക്ട്രിക് പതിപ്പാകും കമ്പനി പുറത്തിറക്കുകയെന്നാണ് സൂചന. കുറച്ചു നാള്‍ മുമ്പ് ഇന്തൊനീഷ്യൻ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ഇന്നോവ ഇലക്ട്രിക് കൺസെപ്റ്റ് മോഡലിന്റെ പരീക്ഷണയോട്ട ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ടൊയോട്ട ഇന്തോനീഷ്യയാണ് ഇലക്ട്രിക് വാഹനം വികസിപ്പിച്ചത്. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതൊരു പരീക്ഷണമാണെന്നും ഉപഭോക്താക്കൾക്കായി വാഹനം പുറത്തിറക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നുമാണ് ടൊയോട്ട ഇന്തൊനീഷ്യ തലവൻ നേരത്തേ പറഞ്ഞത്.വാഹനത്തിലെ ഇലക്ട്രിക് മോട്ടറിന്റെയോ, റേഞ്ചിന്റെയോ വിവരങ്ങളൊന്നും ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല.
ജക്കാർത്ത ഓട്ടോഷോയിൽ അവതരിപ്പിക്കുന്നിന്റെ ഭാഗമായി ഇന്നോവ ഇലക്ട്രികന്റെ വിഡിയോ ടൊയോട്ട സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇന്തോനീഷ്യയിൽ പ്രദർശിപ്പിക്കുന്ന 10 ഇലക്ട്രിക് വാഹനങ്ങിലൊന്നാണ് ഇന്നോവ ഇലക്ട്രിക്. ഐസി എൻജിൻ മാറ്റി ബാറ്ററി പാക്ക് ഘടിപ്പിച്ച് അകത്തും പുറത്തും കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഇലക്ട്രിക് ഇന്നോവയെ പ്രദർശിപ്പിച്ചത്.
നിലവിൽ വിപണിയിലുള്ള ഇന്നോവ ക്രിസ്റ്റയുടെ ഗ്രില്ലിന് പകരം ഇലക്ട്രിക് വാഹനങ്ങളുടേതുപോലെ മുടിയ മുൻവശം നൽകിയിരിക്കുന്നു. എല്‍ഇഡി ഡേടൈം റണ്ണിങ്‌ലാംപും നൽകിയിട്ടുണ്ട്. ഫ്യുവല്‍ ലിഡിന്റെ സ്ഥാനത്താണ് ഇലക്ട്രിക് ചാര്‍ജിങ് സോക്കറ്റ്. നീല ഗ്രാഫിക്സുള്ള ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ബാറ്ററി ലെവൽ, റേഞ്ച്, പവർ ഔട്ട്‌പുട്ട് തുടങ്ങിയ സുപ്രധാന വിവരങ്ങൾ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.