രണ്ടാം തലമുറ ലക്സസ് എൻ.എക്സ് അവതരിപ്പിച്ച് ടൊയോട്ട. പുതിയ സ്റ്റൈലിങും കൂടുതൽ ഫീച്ചറുകളുമായാണ് വാഹനം എത്തുന്നത്. വിവിധതരം പെട്രോൾ എഞ്ചിനുകളും പിഎച്ച്ഇവി ഹൈബ്രിഡ് വേരിയൻറും എൻ.എക്സിലുണ്ട്.
ഡിസൈൻ
ഈ വർഷം ആദ്യം പ്രദർശിപ്പിച്ച എൽഎഫ്-ഇസെഡ് ഇവി കൺസെപ്റ്റിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ലക്സസ് എത്തുന്നത്. എസ്.യു.വി എന്ന് പറയുേമ്പാൾ തോന്നുന്ന വലുപ്പവും ഗാംഭീര്യവും ഒന്നും വാഹനത്തിന് ഇല്ല. സ്പോർട്സ് എസ്.യു.വികൾക്ക് അനുയോജ്യമായ രൂപഭാവങ്ങളാണ് എൻ.എക്സിന്. മുന്നിൽ നിന്ന് നോക്കിയാൽ ലെക്സസിെൻറ പുതിയ സ്‌പിൻഡിൽ ഗ്രിൽ ആകർഷകമാണെന്നുകാണാം. പഴയ മോഡലിൽ സ്പ്ലിറ്റ് യൂനിറ്റുകളായിരുന്ന ഹെഡ്ലൈറ്റുകൾ ഇപ്പോൾ യോജിച്ചുവന്നിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഫോഗ് ലൈറ്റുകളുള്ള സി ആകൃതിയിലുള്ള എയർ ഇൻടേക്കുകളും മുൻ വശത്തിന് കൂടുതൽ ആക്രമണാത്മക രൂപം നൽകുന്നു. വശങ്ങളിൽനിന്ന് നോക്കുമ്പോൾ നീളമുള്ള ഹുഡ്, പുതിയ ക്യാരക്ടർ ലൈനുകൾ എന്നിവയാണ് കണ്ണിൽപ്പെടുക.
ഇൻറീരിയർ
ഇന്റീരിയറിൽ ശ്രദ്ധേയം കൂടുതൽ ഡ്രൈവർ ഓറിയന്റഡ് ആയ പുതിയ ഡാഷ്‌ബോർഡ് ആണ്. ലെക്‌സിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയറിൽ അവതരിപ്പിക്കുന്ന പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് (14 ഇഞ്ച് യൂണിറ്റിലേക്ക് അപ്‌ഗ്രേഡുചെയ്യാനാകുന്നത്) ഡാഷിൽ നിറഞ്ഞിരിക്കുന്നത്. 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, വയർലെസ് മൊബൈൽ ചാർജിംഗ്, ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും എൻഎക്‌സിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എബിഎസ് വിത്ത് ഇബിഡി, ട്രാക്ഷൻ ആൻഡ് സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട്, റിയർ പാർക്കിങ് സെൻസറുകൾ പോലുള്ള സുരക്ഷാ സവിശേഷതകളും ലഭ്യമാണ്. പുതിയ ലെക്സസ് ഇ-ലാച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്പോർട് മോനിറ്ററിങ് സംവിധാനവും നൽകിയിട്ടുണ്ട്.
എഞ്ചിൻ
എഞ്ചിൻ ഒാപ്ഷനുകളിൽ വളരെ ഉദാരമായാണ് ലക്സ്സ് പെരുമാറിയിട്ടുള്ളത്. 2.4 ലിറ്റർ, 279 എച്ച്പി,430എൻ.എം ടർബോ-പെട്രോൾ യൂനിറ്റ്, 205 എച്ച്പി, 250 എൻഎം ടോർക്ക് എന്നിവ ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് യൂനിറ്റ്, 242 എച്ച്.പി കരുത്തുള്ള ഹൈബ്രിഡ് എഞ്ചിൻ(പി.എച്ച്.ഇ.വി) എന്നിവ പൻ.എക്സിന് കരുത്തുപകരും. ഇതോടൊപ്പം ഹൈബ്രിഡിൽതശന്ന കൂടുതൽ കരുത്തുള്ള ഒരു പവർ ട്രെയിനും ലക്സസിലുണ്ട്. 306 എച്ച്.പി കരുത്ത് പുറത്തെടുക്കുന്ന ഇവ എൻഎക്സ് 450 എച്ച് പ്ലസ് വേരിയൻറിൽ ലഭിക്കും. പി.എച്ച്.ഇ.വി വേരിയൻറുകളിൽ 58 കിലോമീറ്റർ ദൂരം വൈദ്യുതിയിൽ മാത്രം സഞ്ചരിക്കാൻ കഴിയും. ഇലക്ട്രോണിക് നിയന്ത്രിത ഓൾ-വീൽ ഡ്രൈവ് സംവിധാനത്തോടൊപ്പം സെലക്ടഡ് വേരിയന്റുകളും ലഭ്യമാകും.
ഇന്ത്യ പദ്ധതികൾ
ജാപ്പനീസ് ആഡംബര കാർ നിർമ്മാതാക്കളായ ലക്സസ് 2017 മുതൽ ഇന്ത്യയിൽ അതിന്റെ എസ്‌യുവി ശ്രേണി - എൻഎക്സ് - വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ പുതിയ മോഡലും ഇന്ത്യയിലെത്തുമെന്നാണ് സൂചന. എന്നാൽ ഇതിെൻറ ടൈംലൈൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എസ്‌യുവിയുടെ ഇന്ത്യയിലെ നിലവിലെ വില 54.90-60.60 ലക്ഷം രൂപ (എക്സ്-ഷോറൂം). പുതിയ മോഡലിന് വിലയൽപ്പം കൂടാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.