വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ഹാച്ച്ബാക്ക് ആൾട്രോസ് ഒൗദ്യോഗിക പങ്കാളിയാകുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. 2020 സെപ്റ്റംബർ 19 ശനിയാഴ്ചയാണ് െഎ.പി.എൽ ആരംഭിക്കുക. യുനൈറ്റഡ് അറബ് എമിറേറ്റ്സിലാണ് ഇത്തവണത്തെ മത്സരം.
ഇത് മൂന്നാം തവണയാണ് ടാറ്റ ബി.സി.സി.െഎയുമായി െഎ.പി.എല്ലിൽ സഹകരിക്കുന്നത്. നെക്സോൺ, ഹാരിയർ എന്നീ ടാറ്റ വാഹനങ്ങളായിരുന്നു ഇതിനുമുമ്പ് ഒൗദ്യോഗിക പങ്കാളികൾ. 2020 ജനുവരിയിലാണ് ആൾട്രോസ് പുറത്തിറക്കിയത്. 5.29 ലക്ഷമാണ് പ്രാരംഭ വില. വാഹന മേഖലയിൽ മികച്ച നിലവാരം കൊണ്ടുവന്ന വാഹനമാണ് ആൾട്രോസ് എന്നാണ് ടാറ്റയുടെ അവകാശവാദം. ഗോൾഡ് സ്റ്റാഡേർഡ് എന്നാണ് ഇതിനെ കമ്പനി വിളിക്കുന്നത്.
കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ആൾട്രോസിെൻറ സുരക്ഷാ സവിശേഷതകൾ ഉയർത്തിക്കാട്ടുമെന്ന് ടാറ്റ പറഞ്ഞു. െഎ.പി.എല്ലിൽ സ്വീകരിക്കുന്ന സുരക്ഷാ മുൻകരുതലുകളുമായി താരതമ്യം ചെയ്ത് പരസ്യ പ്രചരണവും കമ്പനി നടത്തും. പങ്കാളിത്തത്തിെൻറ ഭാഗമായി യുഎഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലും ആൾട്രോസ് പ്രദർശിപ്പിക്കും.
ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റ് ഉള്ള കളിക്കാരന് അൽട്രോസ് സൂപ്പർ സ്‌ട്രൈക്കർ ട്രോഫിയും ഒരു ലക്ഷം രൂപ സമ്മാനവും ഒാരോ മത്സരങ്ങളിലും നൽകും. ടൂർണമെന്റിെൻറ അവസാനത്തിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റ് ഉള്ള കളിക്കാരന് കാറും സമ്മാനമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.