അലബാമ: ശക്തമായ ചുഴക്കാറ്റിനെ തുടർന്നുണ്ടായ വാഹനാപകടങ്ങളിൽ 10 പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ അലബാമയിലെ അന്തർസംസ്ഥാന ഹൈവേയിലാണ് ദാരുണമായ അപകടം ഉണ്ടായത്. 17 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ അധികവും ഒരു വാഹനത്തിൽ സഞ്ചരിച്ച പെൺകുട്ടികളാണ്. ഒമ്പത് കുട്ടികളും ഒരു മുതിർന്നയാളെയുമാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് ബട്‌ലർ കൗണ്ടി നിയമനിർവ്വഹണ ഉദ്യോഗസ്ഥൻ വെയ്ൻ ഗാർലോക്ക് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് സംസ്ഥാനത്ത് വീശിയടിച്ച കൊടുങ്കാറ്റിനിടെയാണ് അപകടം സംഭവിച്ചതെന്ന് സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. ക്ലോഡെറ്റ് എന്നറിയപ്പെട്ടിരുന്ന ഉഷ്ണമേഖലാ കാറ്റ് കാരണം തെക്കുകിഴക്കൻ ഭാഗത്ത് കനത്ത മഴ പെയ്തിരുന്നു. കാറ്റിലും മഴയിലും നിയന്ത്രണം നഷ്ടപ്പട്ട വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. വാഹനങ്ങളിൽ പലതിനും തീപിടിച്ചത് അപകടത്തിെൻറ തീവ്രത കൂട്ടി. കൊല്ലപ്പെട്ട കുട്ടികളിൽ എട്ടുപേർ ബീച്ചിലേക്ക് സഞ്ചരിച്ച പെൺകുട്ടികളാണ്. 4 മുതൽ 17 വയസുവരെ പ്രായമുള്ളവർ ഇതിലുണ്ടായിരുന്നുവെന്ന് ഗാർലോക്ക് പറഞ്ഞു.
കത്തുന്ന ബസിൽ നിന്ന് ഡ്രൈവറെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്ക് ആയെങ്കിലും പെൺകുട്ടികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന 29 കാരനായ പിതാവും ഒമ്പത് മാസം പ്രായമുള്ള മകളും കൊല്ലപ്പെട്ടുവെന്നും ഗാർലോക്ക് പറഞ്ഞു. അപകടത്തെകുറിച്ചുള്ള കൂടുതൽ വിരങ്ങൾ ലഭിക്കാൻ ഫോേട്ടാകളും വീഡിയോകളും ഉള്ളവർ ഹാജരാക്കണമെന്ന് പൊതുജനങ്ങളോട് അലബാമ നിയമ നിർവ്വഹണ ഏജൻസി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.