സി.എൻ.ജി കരുത്തിൽ ബഡാ ദോസ്ത് എക്സ്സ്പ്രസ്സ്; കരുത്തുകാട്ടാൻ ലെയ്‌ലാന്‍ഡ്

വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‍ലാൻഡ് പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിലേക്ക് പുതിയൊരു വാഹനം അവതരിപ്പിച്ചു. ഓട്ടോ എക്സ്​പോയിലാണ് വാഹനം പുറംലോകം കണ്ടത്. ബസുകളും ട്രക്കുകളും ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിളുകളും നിർമിക്കുന്ന ലെയ്‍ലൻഡ് മിനി പാസഞ്ചര്‍ ബസ് ‘ബഡാ ദോസ്ത് എക്സ്സ്പ്രസ്സ്’ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

ദോസ്ത് എന്ന ഗുഡ്സ് വാഹനത്തിന്റെ പാസഞ്ചർ വെഹിക്കിൾ മോഡലാണ് ബഡാ ദോസ്ത് എക്സ്പ്രസ്സ്. 2013ല്‍ സ്‌റ്റൈല്‍ എന്ന എം.പി.വി നിരത്തിൽ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. 2015ല്‍ അത് പിന്‍വലിക്കുകയായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മിനി പാസഞ്ചര്‍ ബസ് നിരത്തിൽ എത്തിച്ച് പുതുപരീക്ഷണത്തിന് ഒരുങ്ങുകയാണ് ലെയ്‍ലാൻഡ്.

2022ല്‍ ലെയ്‌ലാന്‍ഡ് വിപണിയില്‍ എത്തിച്ച ബഡാ ദോസ്ത് പിക്ക് അപ്പ് ട്രക്കിന് സമാനമാണ് മുന്‍ഭാഗത്തെ ഡിസൈന്‍. വലിയ ഹാലജന്‍ ഹെഡ്‌ലാമ്പ്, എല്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള ഇന്റിക്കേറ്റര്‍, മുന്നില്‍ നല്‍കിയിട്ടുള്ള ലെയ്‌ലാന്‍ഡ് ബാഡ്ജിങ്ങ്, ബമ്പറില്‍ നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ് എന്നിവയാണ് മുന്നിലുള്ളത്. അടച്ച് മൂടിയ വലിയ ഗ്ലാസുകളാണ് വശങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം സൈഡിലേക്ക് തുറക്കുന്ന ഡോറുകളുമുണ്ട്. പിന്‍ഭാഗം ലളിതമായാണ് ഒരുക്കിയിട്ടുള്ളത്.


ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന 12+1 സീറ്റിങ്ങ് ലേഔട്ടും, എ.സി, സുരക്ഷ ഫീച്ചറുകള്‍ തുടങ്ങിയ സംവിധാനങ്ങളോടെയാണ് ബഡാ ദോസ്ത് എക്‌സ്പ്രസ് വരുന്നത്. സി.എന്‍.ജി കരുത്തിലാണ് വാഹനം എത്തുന്നത് എന്നതാണ് മ​െറ്റാരു സവി​ശേഷത. ലെയ്‌ലാന്‍ഡിന്റെ ഐജെന്‍6 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ സി.എന്‍.ജി. എന്‍ജിനാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 58 ബി.എച്ച്.പി പവറും 158 എന്‍.എം. ടോര്‍ക്കും എഞ്ചിൻ ഉത്പാദിപ്പിക്കും.

മലിനീകരണം കുറയ്ക്കുന്നു എന്നതിനൊപ്പം ഫുള്‍ ടാങ്ക് സി.എന്‍.ജിയില്‍ 350 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള ശേഷിയും സുരക്ഷ ഉറപ്പാക്കുന്നതിനായി എ.ബി.എസ് സംവിധാനവും വാഹനത്തിലുണ്ട്.

ഏറ്റവും മികച്ച യാത്ര ഒരുക്കുന്നതിനുള്ള സംവിധാനങ്ങളോടെയാണ് വാഹനം എത്തിയിട്ടുള്ളത്. വാഹനത്തിനുള്ളില്‍ കയറുന്നതിനും ഇറങ്ങുന്നതിനുമായി സ്ലൈഡിങ്ങ് ഡോറാണ് വശങ്ങളില്‍ നല്‍കിയിട്ടുള്ളത്. എല്ലാ സീറ്റുകളിലും ബെല്‍റ്റ്, ഗ്രാബ് റെയില്‍, സേഫ്റ്റി ഹാന്‍ഡിലുകള്‍, ആന്റി സ്‌കിഡ് ഫ്‌ളോറിങ്ങ്, ഓപ്ഷണലായി വെഹിക്കിള്‍ ട്രാക്കിങ്ങ് സംവിധാനം, ഫയര്‍ ഡിറ്റക്ഷന്‍ ആന്‍ഡ് അലാറം തുടങ്ങിയ ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്.

ടാറ്റ വിങ്ങർ, ഫോഴ്സ് ട്രാക്സ്, തൂഫാൻ, കൂടാതെ അർബാനിയ പോലുള്ള പ്രീമിയം പാസഞ്ചർ വാഹനങ്ങൾ തുടങ്ങിയവയായിരിക്കും ബഡാ ദോസ്ത് എക്സ്പ്രസ്സിന്റെ പ്രധാന എതിരാളികൾ.

Tags:    
News Summary - Ashok Leyland Bada Dost Xpress CNG 12 Seater - 2023 Auto Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.