അസാധാരണമായൊരു വിലക്കിഴിവിനാണ് ഇൗ ഉത്സവ സീസൺ സാക്ഷ്യംവഹിക്കുന്നത്. ഓഡി ക്യു 8 സെലിബ്രേഷൻ എഡിഷനിൽ 34 ലക്ഷത്തിെൻറ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് പതിപ്പിെൻറ വില 1.33 കോടി (എക്സ്ഷോറൂം, ഇന്ത്യ) രൂപയാണ്. സെലിബ്രേഷൻ എഡിഷൻ എന്ന പ്രത്യേക പതിപ്പ് വിൽക്കുന്നതാകെട്ട 98.98 ലക്ഷത്തിനും.പ്രധാന എതിരാളികളായ ബിഎംഡബ്ല്യു എക്സ് 6, മെഴ്‌സിഡസ്-എഎംജി ജിഎൽ 53 കൂപ്പെ, പോർഷെ കയെൻ കൂപ്പെ എന്നിവക്ക് വൻ െവല്ലുവിളി ഉയർത്തിയാണ് ഒാഡി ക്യൂ 8 വിപണിയിലെത്തുക.
മാറ്റങ്ങൾ, കുറവുകൾ
34 ലക്ഷം വില കുറയുേമ്പാൾ ചില പ്രത്യേകതകൾ വാഹനത്തിൽനിന്ന് ഒഴിവാക്കാൻ ഒാഡി നിർബന്ധിതരായിട്ടുണ്ട്. അതിൽ പ്രധാനം അഡാപ്റ്റീവ് സസ്പെൻഷനാണ്. പകരം ഡാമ്പർ കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ് സസ്പെൻഷനാണ് നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് പതിപ്പിലെ സൗണ്ട് സിസ്റ്റം മാറ്റി കുറഞ്ഞ ബാംഗ് ആൻഡ് ഒലുഫ്‌സെൻ ഓഡിയോ യൂണിറ്റാണ് പുതിയ പതിപ്പിൽ വരിക. ഓഡി ഫോൺ ബോക്‌സിന് പകരം ഓഡി ഫോൺ ബോക്‌സ് ലൈറ്റ് വയർലെസ് ചാർജിംഗ് സിസ്റ്റവുമുണ്ട്. സെലിബ്രേഷൻ പതിപ്പിലെ ഓപ്പറേറ്റിംഗ് ബട്ടണുകൾ അലുമിനിയത്തിനുപകരം മാറ്റ് ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയത്. 20 ഇഞ്ച് ചക്രങ്ങൾക്ക് പകരം 19 ഇഞ്ച് അലോയ് വീലുകളും ഇടംപിടിച്ചു.
ആഢംബര സമൃദ്ധം
ഓഡി ക്യു 8 സെലിബ്രേഷൻ പതിപ്പ് ആഢംബര സമൃദ്ധമായ വാഹനമാണ്. എച്ച്ഡി മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇരട്ട ടച്ച്‌സ്‌ക്രീനുകൾ, എംഎംഐ നാവിഗേഷൻ, ഓഡി വെർച്വൽ കോക്ക്പിറ്റ്, ഓഡി സ്മാർട്ട്‌ഫോൺ ഇൻറർഫേസ്, പനോരമിക് സൺറൂഫ്, ഓഡി പ്രീ-സെൻസ്, എട്ട് എയർബാഗുകൾ, ആംബിയൻറ് ലൈറ്റിംഗ്, ഓഡി പാർക്ക് അസിസ്റ്റ് എന്നിവ കാറിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.