വാഹന രംഗത്ത് നിരവധി നൂതന കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള ഒാഡി, ഹെഡ്ലൈറ്റുകളിൽ വിപ്ലവകരമായ പരിഷ്കാരവുമായി രംഗത്ത്. ഡിജിറ്റൽ മാട്രിക്സ് എൽ.ഇ.ഡി ഹെഡ്ലൈറ്റുകളാണ് ഇനിമുതൽ ഒാഡി വാഹനങ്ങൾ വഴികാട്ടുക. ഒരു പ്രൊജക്ടർപോലെ പ്രവർത്തിക്കുന്ന ഹെഡ്ലൈറ്റുകളാണിത്. അനിമേഷനുകളും ചിത്രങ്ങളുംകൂടി ഉൾപ്പെടുന്ന ലൈറ്റുകളാണ് ഡിജിറ്റൽ മാട്രിക്സ് എൽ.ഇ.ഡി. വാഹനം സ്റ്റാർട്ട് ചെയ്യുേമ്പാഴും നിർത്തുേമ്പാഴുമെല്ലാം പ്രത്യേക അനിമേഷനുകൾ വന്നുപോകും. ഇതുമാത്രമല്ല സെൻസറുകൾ ഉപയോഗിച്ച് റോഡിെൻറ ലൈറ്റിംഗ് അവസ്ഥയ്ക്കും കാറിെൻറ സ്ഥാനത്തിനും അനുസൃതമായി ഹെഡ്ലൈറ്റുകളുടെ ബീം ക്രമീകരിക്കാനും കഴിയും.
ഓഡിയുടെ ഹെഡ്ലൈറ്റ് നിർമാണ വിഭാഗം തലവൻ സ്റ്റീഫൻ ബെർലിറ്റ്സ് ആണ് പുതിയ കണ്ടുപിടിത്തത്തിനും പിന്നിൽ. ഡ്രൈവിംഗ് എളുപ്പവും സുരക്ഷിതവുമാക്കുന്ന സവിശേഷതകൾ പുതിയ ഡിജിറ്റൽ ലൈറ്റിങ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. ഹൈവേകൾക്കുള്ള പ്രത്യേക ലൈറ്റിങാണ് ഒരു പ്രത്യേകത. 50 മീറ്റർ വരെ നീളത്തിൽ വെളിച്ചത്തിെൻറ പരവതാനി സൃഷ്ടിക്കാൻ മാട്രിക്സ് എൽ.ഇ.ഡിക്കാകും. കർവ് ലൈറ്റിങ്, സിറ്റി ലൈറ്റിങ്, ഹൈവേ ലൈറ്റിങ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരെ അസ്വസ്ഥപ്പെടുത്താത്ത പ്രകാശകിരണത്തിൽ പുറപ്പെടുവിക്കാനും ലൈറ്റിനാകും. പുതിയ ഹെഡ്‌ലൈറ്റുകൾ പ്രദർശിപ്പിക്കുന്ന വീഡിയോ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
കമ്പനിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളായ ഇ-ട്രോൺ, ഇ-ട്രോൺ സ്പോർട്ബാക്ക് എന്നിവയിൽ പ്രത്യേക ഒാപ്ഷനായി ഹെഡ്‌ലൈറ്റുകൾ ഉൾപ്പെടുത്തും. ആനിമേഷൻ സവിശേഷതകൾ ആഗോളതലത്തിൽ ലഭ്യമാകുമെങ്കിലും ചില സവിശേഷതകൾ യൂറോപ്പിന് മാത്രമുള്ളതായിരിക്കും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് ചില ആനിമേഷനുകൾ മാത്രമായിരിക്കും ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.