നിരവധി കൺസപ്റ്റുകളും ഇ.വികളുമായി ടാറ്റ മോട്ടോഴ്സ് ഓട്ടോ എക്സ്പോയിൽ. അവിനിയ കണ്‍സെപ്റ്റ്, സിയേറ ഇ.വി, കര്‍വ് കൂപ്പെ എസ്.യു.വി തുടങ്ങിയ വാഹനങ്ങൾ ടാറ്റ അവതരിപ്പിച്ചു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് കർവ്വ് എസ്.യു.വിയാണ്. അടുത്ത വർഷമായിരിക്കും വാഹനം വിപണിയിലെത്തുകയെന്നാണ് സൂചന.
കർവ്വ് കൂെപ്പയുടെ ടർബോ പെട്രോൾ എഞ്ചിൻ വെർഷനാണ് എക്സ്പോയിൽ അവതരിപ്പിച്ചിരിട്ടുന്നത്. പുറത്തിറങ്ങുമ്പോൾഒരു ഇ.വി വകഭേദവും വാഹനത്തിന് ഉണ്ടാകാൻ സാധ്യതയുണ്ട്. ബ്രാന്‍ഡിന്റെ ആഭ്യന്തര പോര്‍ട്ട്ഫോളിയോയില്‍ ഹാരിയറിന് താഴെയായി കര്‍വ് സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 4.3 മീറ്റര്‍ നീളമുള്ള വാഹനം ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക്, മാരുതി സുസുകി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നിവർക്ക് എതിരാളിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
എഞ്ചിന്‍ സവിശേഷതകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 120 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ നൽകുമെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍, കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കുന്ന നെക്സോണില്‍ നിന്നുള്ള അതേ പവര്‍ട്രെയിന്‍ നൽകിയേക്കാം.
ടാറ്റ കര്‍വ് ബ്രാന്‍ഡിന്റെ ഇംപാക്റ്റ് ഡിസൈന്‍ ഫിലോസഫിയാണ് പിന്തുടരുന്നത്. പുതിയ ബ്ലേസ് റെഡ് കളര്‍ സ്‌കീമിലാണ് ടാറ്റ കര്‍വ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. എല്‍ഇഡി ഡിആര്‍എല്ലുകളും ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഡിസൈനും ഫ്‌ലോട്ടിങ് ബോണറ്റും പ്രത്യേകതകളാണ്.
അകത്തളത്തിലെ ചുവപ്പ് തീം വാഹനത്തെ മനോഹരമാക്കുന്നു. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുമുണ്ട്. സ്റ്റിയറിങ് വീലും കടും ചുവപ്പ് നിറത്തില്‍ നല്‍കിയിരിക്കുന്നു. കൂടാതെ, വലിയ പനോരമിക് ഗ്ലാസ്, റൂഫ് റൂഫ്‌ലൈനുമായി റിയര്‍ സ്പോയിലറിനെ സമന്വയിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.