ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അവന്റോസ് എനർജിയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ എസ് 110നെ ഇൗ മാസം വിപണിയിൽ അവതരിപ്പിക്കും. വാഹനത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. നഗര, ഗ്രാമീണ വിപണികൾക്കുള്ള പരുക്കൻ സ്കൂട്ടറായാണ് അവന്റോസിന്റെ രൂപകൽപ്പന. പോർട്ടബിൾ ബാറ്ററിയുമായാണ് വാഹനം വരുന്നത്. ഇത് ചാർജിങ് അനായാസമാക്കും.
ഏത് പവർ സോക്കറ്റിൽ നിന്നും സ്കൂട്ടർ ചാർജ് ചെയ്യാൻ കഴിയും. മിഡ് മൗണ്ടഡ് ടിഎംഎസ്എം മോട്ടോർ, 140 എൻഎം ടോർക്ക് ഉത്പ്പാദിപ്പിക്കും. 60 കിലോമീറ്ററാണ് വേഗത. ഒറ്റ ചാർജിൽ 100 കിലോമീറ്റർ ദൂരം സഞ്ചരിക്കും. 17 ഇഞ്ച് അലോയ് വീലുകൾ, മൂന്നു വർഷത്തെ വാറണ്ടി തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു.
85,000 രൂപയായിരിക്കും വാഹനത്തിെൻറ എക്സ്-ഷോറൂം വില. ഉപഭോക്താക്കൾക്ക് ഒറ്റത്തവണ പരിഹാരം നൽകാൻ ഇൻഷുറൻസ്, ഫിനാൻസിങ് കമ്പനികളുമായി അവന്റോസ് ചർച്ച നടത്തുന്നതായും റിപ്പോർട്ടുണ്ട്. നാല് നഗരങ്ങളിൽ ആദ്യഘട്ടത്തിൽ സ്വന്തം നിലയിൽ കമ്പനി എക്സ്പീരിയൻസ് കേന്ദ്രങ്ങൾ ആരംഭിക്കും. തുടർന്ന് ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അവന്റോസ് ഡീലർഷിപ്പുകൾ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.