വിശ്വജിത്തിനെ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ വീട്ടിലെത്തി അഭിനന്ദിക്കുന്നു, സമീപം കുഞ്ഞന്‍ ജീപ്പ്

കുഞ്ഞു വിശ്വജിത്ത് ഇനി മുതൽ ജീപ്പ് മുതലാളി

ആമ്പല്ലൂര്‍: പറപ്പൂക്കരയില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ക്കൊണ്ട് കുഞ്ഞന്‍ ജീപ്പ് നിര്‍മ്മിച്ച് ശ്രദ്ധേയനായ നാലാം ക്ലാസുകാരന്‍ വിശ്വജിത്തിനും കുടുംബത്തിനും അഭിനന്ദനപ്രവാഹം. പുതുക്കാട് സെൻറ്​ സേവിയേഴ്സ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ വിശ്വജിത്ത് പറപ്പൂക്കര രാപ്പാള്‍ പേഴേരി രജീഷി​െൻറ മകനാണ്.

വിശ്വജിത്തിന്റെ ആവശ്യപ്രകാരമാണ് രജീഷ് കുഞ്ഞന്‍ ജീപ്പ് ഉണ്ടാക്കിയത്. നിരവധിപേരാണ് ജീപ്പ് കാണാന്‍ ഇവരുടെ വീട്ടിലെത്തുന്നത്. കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ വിശ്വജിത്തിനെയും കുടുംബത്തെയും വീട്ടിലെത്തി അഭിനന്ദിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കാര്‍ത്തിക ജയന്‍, പി.ആര്‍. രാജന്‍ എന്നിവരും എം.എല്‍.എ യോടൊപ്പമുണ്ടായിരുന്നു. 

Tags:    
News Summary - Baby jeep made of scrap materials Gaining attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.