ലോകത്തെ ആദ്യ സി.എൻ.ജി ബൈക്കുമായി ബജാജ്; വിലയും പ്രത്യേകതകളുമറിയാം

ലോകത്തിലെ ആദ്യ സി.എൻ.ജി ബൈക്ക് അവതരിപ്പിച്ച് ബജാജ് മോട്ടോഴ്സ്. ഫ്രീഡം 125 പേരിലാണ് ബജാജ് പുതിയ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. പെട്രോളിലും സി.എൻ.ജിയിലും ബൈക്ക് സഞ്ചരിക്കും. ഒരു സ്വിച്ച് വഴി പെട്രോളിലേക്കും സി.എൻ.ജിയിലേക്കും എളുപ്പത്തിൽ മാറ്റാവുന്ന രീതിയിലാണ് രൂപകൽപ്പന.അടിസ്ഥാന വകഭേദമായ ഡ്രമ്മിന് 95,000 രൂപയാണ് വില.  ഉയർന്ന വകഭേദത്തിന് 1.10 ലക്ഷം രൂപയും നൽകണം. പുതിയ ബൈക്ക് ബജാജിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും ഷോറൂമുകളിലൂടേയും ബുക്ക് ചെയ്യാം.

രണ്ട് ലിറ്ററിന്റെ ചെറിയ പെട്രോൾ ടാങ്കാണ് ബൈക്കിൽ ബജാജ് നൽകിയിരിക്കുന്നത്. പെട്രോളും സി.എൻ.ജിയും ചേർന്ന് ബൈക്കിന് 330 കിലോ മീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒരു കിലോ ഗ്രാം സി.എൻ.ജി ഉപയോഗിച്ച് 102 കിലോ മീറ്ററും ഒരു ലിറ്റർ പെട്രോളിൽ 65 കിലോ മീറ്ററും ബൈക്ക് സഞ്ചരിക്കും.

125 സി.സി എൻജിൻ കരുത്ത് നൽകുന്ന ബജാജ് ഫ്രീഡത്തിന്റെ പരമാവധി കരുത്ത് 8,000 ആർ.പി.എമ്മിൽ 9.5 എച്ച്.പിയാണ് 6,000 ആർ.പി.എമ്മിൽ 9.7 എൻ.എം ടോർക്കും നൽകും. എൽ.ഇ.ഡി ഹെഡ്‍ലാമ്പുള്ള ബൈക്കിന് എൽ.സി.ഡി ഡിസ്‍പ്ലേയും ബ്ലൂടുത്ത് കണക്ടിവിറ്റിയും ബജാജ് നൽകിയിട്ടുണ്ട്.

ഏഴ് നിറങ്ങളിൽ ബജാജ് ബൈക്ക് പുറത്തിറക്കും. 11ഓളം സുരക്ഷാപരിശോധനങ്ങൾ പൂർത്തിയാക്കിയാണ് ഫ്രീഡത്തിനെ നിരത്തിലെത്തിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഈജിപ്ത്, ടാൻസാനിയ, കൊളംബിയ, പെറു, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ബൈക്ക് കയറ്റുമതി ചെയ്യാനും ബജാജിന് പദ്ധതിയുണ്ട്. 

Tags:    
News Summary - Bajaj Auto launches world's first CNG-powered bike, Freedom 125

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.