ബജാജിെൻറ ഇ.വി സ്കൂട്ടറായ ചേതക് രാജ്യത്തെ ഒരു നഗരത്തിൽക്കൂടി ലഭ്യമാകും. പുനെ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ഇന്ത്യൻ നഗരങ്ങളിൽ നിലവിൽ ചേതക് ഇ.വി വിൽക്കുന്നുണ്ട്. അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് വാഹനം ലഭ്യമാകുന്നത്. അർബൻ ട്രിമ്മിന് 1.42 ലക്ഷം (എക്സ്-ഷോറൂം) വിലയുണ്ട്, പ്രീമിയം ട്രിമ്മിെൻറ വില 1.44 ലക്ഷം (എക്സ്-ഷോറൂം) ആണ്.നിലവിലെ നഗരങ്ങൾക്കൊപ്പം നാഗ്പൂരിൽക്കൂടിയാണ് ചേതക് വിൽപ്പനക്കെത്തുക. സമൂഹമാധ്യമങ്ങളിൽക്കൂടിയാണ് ഇക്കാര്യം ബജാജ് അറിയിച്ചത്. ഇ.വിയുടെ ബുക്കിങ് ഉടൻ ആരംഭിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
2020 ഡിസംബർ വരെയുള്ള കാലയളവിൽ 18 ചേതക് ഡീലർഷിപ്പുകളാണ് ബജാജ് ആരംഭിച്ചത്. അതിൽ അഞ്ചെണ്ണം പുണെയിലും ബാക്കിയുള്ളവ ബംഗളൂരുവിലുമാണ്. ഈഥർ 450 എക്‌സിനും ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുമാണ് ചേതക്കിന്‍റെ പ്രധാന എതിരാളികൾ. ബജാജ് േചതക്കിലുള്ള 3.08 കിലോവാട്ട് ബ്രഷ്‌ലെസ്സ് ഡിസി മോട്ടോറിന്‍റെ പരമാവധി ടോർക് 16എൻ.എം ആണ്. 60.3Ah ലിഥിയം അയൺ ബാറ്ററിയുള്ള സ്കൂട്ടർ ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും പരിധി വാഗ്ദാനം ചെയ്യുന്നു.
പരമ്പരാഗത 5 എ പവർ സോക്കറ്റ് വഴി 5 മണിക്കൂറിനുള്ളിൽ സ്കൂട്ടർ പൂർണമായും ചാർജ് ചെയ്യാം. ഒരു മണിക്കൂറിനുള്ളിൽ 25 ശതമാനം ചാർജും ചെയ്യാനാകും. ബാറ്ററി ഉൾപ്പെടെ ചേതക്കിൽ ബജാജ് 3 വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറൻറി നൽകും.നീക്കംചെയ്യാനാകാത്ത 3 കിലോവാട്ട് ഐപി 67 ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.