രാജ്യത്തെ മൂന്ന്​ നഗരങ്ങളിൽക്കൂടി ചേതക്​; 2000 രൂപ നൽകി ബുക്ക്​ ചെയ്യാം

ബജാജി​െൻറ ഇ.വി സ്​കൂട്ടറായ ചേതക്​ രാജ്യത്തെ മൂന്ന്​ നഗരങ്ങളിൽക്കൂടി ലഭ്യമാകും. പുണെ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, നാഗ്​പുർ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ഇന്ത്യൻ നഗരങ്ങളിൽ നിലവിൽ ചേതക്​ ഇ.വി വിൽക്കുന്നുണ്ട്​. അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് വാഹനം ലഭ്യമാകുന്നത്. നിലവിലെ നഗരങ്ങൾക്കൊപ്പം മൈസൂർ, മംഗളൂരു, ഒൗറംഗാബാദ്​ എന്നിവിടങ്ങളിൽക്കൂടിയാണ്​ ചേതക്​ വിൽപ്പനക്കെത്തുക.


സമൂഹമാധ്യമങ്ങളിൽക്കൂടിയാണ്​ ഇക്കാര്യം ബജാജ്​ അറിയിച്ചത്​. താൽപ്പര്യമുള്ളവർക്ക്​ 2000 രൂപ നൽകി വാഹനം ബുക്ക്​ ചെയ്യാം. . അർബൻ ട്രിമ്മിന് 1.42 ലക്ഷം (എക്സ്-ഷോറൂം) വിലയുണ്ട്, പ്രീമിയം ട്രിമ്മി​െൻറ വില​ 1.44 ലക്ഷം (എക്സ്-ഷോറൂം) ആണ്​. 2023 ഒാടെ 22 ഇന്ത്യൻ നഗരങ്ങളിൽ ചേതക്​ വിൽക്കാനാണ്​ ബജാജ്​ പദ്ധതിയിട്ടിരിക്കുന്നത്​.


2020 ഡിസംബർ വരെയുള്ള കാലയളവിൽ 18 ചേതക് ഡീലർഷിപ്പുകളാണ്​ ബജാജ്​ ആരംഭിച്ചത്​. അതിൽ അഞ്ചെണ്ണം പുണെയിലും ബാക്കിയുള്ളവ ബംഗളൂരുവിലുമാണ്. ഈഥർ 450 എക്‌സിനും ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുമാണ്​ ചേതക്കിന്‍റെ പ്രധാന എതിരാളികൾ. ബജാജ്​ ​േചതക്കിലുള്ള 3.08 കിലോവാട്ട് ബ്രഷ്‌ലെസ്സ് ഡിസി മോട്ടോറിന്‍റെ പരമാവധി ടോർക്​ 16എൻ.എം ആണ്. 60.3Ah ലിഥിയം അയൺ ബാറ്ററിയുള്ള സ്കൂട്ടർ ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും പരിധി വാഗ്​ദാനം ചെയ്യുന്നു.

പരമ്പരാഗത 5 എ പവർ സോക്കറ്റ് വഴി 5 മണിക്കൂറിനുള്ളിൽ സ്​കൂട്ടർ പൂർണമായും ചാർജ് ചെയ്യാം. ഒരു മണിക്കൂറിനുള്ളിൽ 25 ശതമാനം ചാർജും ചെയ്യാനാകും. ബാറ്ററി ഉൾപ്പെടെ ചേതക്കിൽ ബജാജ് 3 വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറൻറി നൽകും.നീക്കംചെയ്യാനാകാത്ത 3 കിലോവാട്ട് ഐപി 67 ലിഥിയം അയൺ ബാറ്ററിയാണ്​ വാഹനത്തിനുള്ളത്​​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.