കൊച്ചി: ഇന്ത്യൻ വിപണിയിലെ ആദ്യ സ്പോർട്സ് ബൈക്ക് എന്ന് വിളിക്കാവുന്ന ബജാജ് പൾസർ അവതരിപ്പിച്ചിട്ട് 20 വർഷം തികയുന്നു. 'ഡെഫനിറ്റ്ലി മെയിൽ'എന്ന പരസ്യ വാചകവുമായി നിരത്തിലെത്തിയ പൾസർ പിന്നീട് യുവാക്കൾക്കിടയിൽ തരംഗമായിരുന്നു. നഴ്സ് ആഡ് എന്നറിയപ്പെടുന്ന പൾസർ പരസ്യവും രാജ്യത്ത് വൻതോതിൽ ജനപ്രിയമായി. 150/180 സി.സിയിലാണ് അന്ന് ബൈക്ക് അവതരിപ്പിച്ചത്. 15 ബി.എച്ച്.പി കരുത്തുള്ള വാഹനമായിരുന്നു 180 സി.സി പൾസർ.
20ാം വാർഷികത്തിൽ രണ്ട് പുതിയ പള്‍സര്‍ 250 സി.സി ബൈക്കുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പള്‍സര്‍ എന്‍250യും എഫ്250യും പൾസർ പാരമ്പര്യം അനുസ്യൂതം നിലനിർത്തും. 250സിസി ബിഎസ് 6 ഡിറ്റിഎസ്-ഐ ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ 24.5 പിഎസ് മികച്ച പവറും 21.5 പിഎസ് എന്‍എം പീക്ക് ടോർകും നല്‍കുന്നു. പള്‍സര്‍ എഫ് 250ക്കു 1,40,000 രൂപയും എന്‍ 250ക്ക് 1,38,000 രൂപയുമാണ് വില. ടെക്നോ ഗ്രേ, റേസിങ് റെഡ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്.
ആകര്‍ഷകമായ സ്‌പോര്‍ട്ടി ലുക്ക്, പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, യുഎസ്ബി മൊബൈല്‍ ചാര്‍ജിങ്, മോണോ-ഷോക്ക് സസ്പെന്‍ഷന്‍, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, ഇന്‍ഫിനിറ്റി ഡിസ്പ്ലേ കണ്‍സോള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, 300 എംഎം 230 എംഎം ബ്രേക്കിങ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
2001 ഒക്ടോബര്‍ 28-നാണ് ബജാജ് ഒാേട്ടാ ഇന്ത്യയില്‍ ആദ്യത്തെ പള്‍സര്‍ പുറത്തിറക്കിയത്. അതിനുശേഷം, ഇന്ത്യയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ആഗോളതലത്തില്‍ പള്‍സറിനെ 50 രാജ്യങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട' മോേട്ടാര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റി. രണ്ട് പുതിയ പള്‍സര്‍ 250-കള്‍ പുറത്തിറക്കിക്കൊണ്ട് പള്‍സര്‍ വീണ്ടും ഈ മാനദണ്ഡം ഉയര്‍ത്തിയെന്നു ബജാജ് ഒാേട്ടാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു
മോട്ടോർസൈക്കിളിന്റെ രണ്ട് പതിപ്പുകൾക്കും സ്പ്ലിറ്റ് സീറ്റുകളും ഡിജി-അനലോഗ് ഇൻസ്ട്രുമെന്റേഷനും ലഭിക്കും. എൻ.എസ്, ആർ.എസ് ഇതര പൾസറിന് പിന്നിൽ മോണോഷോക്ക് ലഭിക്കുന്നത് ഇതാദ്യമാണ്. മുൻവശത്തെ സസ്പെൻഷൻ പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക് ആണ്. മുന്നിൽ 300 എംഎം ഡിസ്‌കും പിന്നിൽ 230 എംഎം ഡിസ്‌കും സിംഗിൾ ചാനൽ എബിഎസും ബൈക്കുകളിൽ സജ്ജീകരിച്ചിരിക്കുന്നു. പുതിയ പൾസറുകൾക്ക് 14 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുണ്ട്. എൻ 250 ന് 162 കിലോഗ്രാം ഭാരവും എഫ് 250 ന് 164 കിലോഗ്രാം ഭാരവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.