വാഹനം മുൻപ് അപകടത്തിൽപെട്ടിരുന്നോ എന്ന് എങ്ങിനെ കണ്ട് പിടിക്കാം
പ്രവാസികളിൽ നല്ലൊരു ശതമാനവും പഴയ കാർ വാങ്ങുന്നവരാണ്. യു.എ.ഇയിലെ റോഡുകൾ നിലവാരമുള്ളതായതിനാൽ 15 വർഷം പഴക്കമുള്ള വാഹനവും സാമാന്യം ഭേതപ്പെട്ട അവസ്ഥയിലായിരിക്കും. എന്നാൽ, വലിയ അപകടങ്ങളിൽപെട്ട വാഹനങ്ങൾ മോടിപിടിപ്പിച്ച് എത്താറുമുണ്ട്. ഇത്തരം വാഹനങ്ങൾ വാങ്ങിയാൽ നല്ലൊരു സമയവും സർവീസ് സെന്‍ററിൽ ചെലവഴിക്കേണ്ടി വരും.
വാഹനത്തിന്‍റെ വിലയിൽ കിട്ടിയ ലാഭത്തിനേക്കാൾ കൂടുതൽ സർവീസ് സെന്‍ററിൽ കൊടുക്കേണ്ടി വരും. വാഹനം ഇടിച്ചതാണോ എന്ന് മുൻകൂട്ടി തിരിച്ചറിയാൻ ചില വഴികളുണ്ട്.
ചേസ് നമ്പർ അറിയണം:
വാഹനം ഇടിച്ചതാണോ എന്നറിയാൻ അതിന്‍റെ ചേസ് നമ്പർ (വെഹിക്കിൾ ഐഡന്‍റിഫിക്കേഷൻ നമ്പർ-വി.ഐ.എൻ) അറിയൽ നിർബന്ധമാണ്. സാധാരണ രജിസ്ട്രേഷൻ കാർഡിന്‍റെ പിൻവശത്ത് ചേസ് നമ്പർ ഉണ്ടാകാറുണ്ട്. ചില വാഹനങ്ങളിൽ ഡ്രൈവറുടെ സമീപത്തെ ഡാഷ്ബോർഡിൽ ചേസ് നമ്പറുണ്ടാകും. സൈഡ് ഡോറിലും ചേസ് നമ്പർ കാണാം. 17 അക്ക നമ്പറാണിത്. ഇത് അറിഞ്ഞാൽ നാല് വഴികളിലൂടെ കാറിന്‍റെ ചരിത്രം കണ്ടുപിടിക്കാം.
1. ആഭ്യന്തര മന്ത്രാലയം: ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റായ www.moi.gov.ae വഴി കാറിന്‍റെ അപകട ചരിത്രം അറിയാൻ കഴിയും. ഈ സൈറ്റിലെ E-Services എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോൾ ട്രാഫിക് ആൻഡ് ലൈസൻസിങ് എന്ന ഭാഗം കാണാം. ഇവിടെ ആക്സിഡന്‍റ് ഇൻക്വയറി എന്നതിൽ ക്ലിക്ക് ചെയ്ത ശേഷം ചേസ് നമ്പർ കൊടുക്കണം. സബ്ബിറ്റ് കൊടുക്കുന്നതോടെ കാറിന്‍റെ പഴയ വിവരങ്ങൾ ലഭിക്കും. എപ്പോൾ, എവിടെവെച്ച് അപകടമുണ്ടായി എന്നും ഇതിൽ കാണിക്കും.
2. എമിറേറ്റ്സ് വെഹിക്ക്ൾ ഗേറ്റ് (ഇ.വി.ജി): evg.ae എന്ന വെബ്സൈറ്റ് വഴിയും അപകട വിവരങ്ങൾ അറിയാം. ഇതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുകയോ evg.ae/_layouts/evg/trafficaccidents.aspx?language=en എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യണം. ഇവിടെ ചേസിസ് നമ്പർ കൊടുക്കുന്നതോടെ അപകട സമയം, കാരണം, സ്ഥലം എന്നിവ വ്യക്തമാകും.
3. അബൂദബി പൊലീസ്: പൊലീസിന്‍റെ വെബ്സൈറ്റായ www.adpolice.gov.ae സന്ദർശിക്കു. മെനുവിലെ E-services എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. താഴോട്ട് നീക്കുമ്പോൾ പബ്ലിക് സർവീസ് എന്ന ഭാഗകം കാണാം. ഇവിടെയുള്ള വെഹിക്ക്ൾ ആക്സിഡന്‍റ് ഇൻക്വയറിയിൽ കയറുക. ചേസിസ് നമ്പർ കൊടുക്കുന്നതോടെ വിവരങ്ങൾ നിങ്ങളിലേക്കെത്തും.
4. ആർ.ടി.എ: ദുബൈയിലെ താമസക്കാർക്ക് ആർ.ടി.എ വെബ്സൈറ്റ് വഴിയും വിവരം അറിയാം. എന്നാൽ, മറ്റ് വെബ്സൈറ്റുകൾ പോലെ അത്ര എളുപ്പമല്ല ആർ.ടി.എയുടെ വെബ്സൈറ്റ് വഴി വിവരം അറിയാൻ. വാഹനത്തിന്‍റെ പഴയ ഉടമയുടെ അറിവോടെ മാത്രമെ വിവരങ്ങൾ അറിയാൻ കഴിയു. https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=5810003 എന്ന ലിങ്ക് വഴിയാണ് വിവരങ്ങൾ നൽകുന്നത്.
ഇവിടെ പ്രവേശിക്കുമ്പോൾ Apply now എന്ന ഓപ്ഷൻ കാണാം. ഇതോടെ മറ്റൊരു പോർട്ടലിലേക്ക് മാറും. ഇവിടെ Apply for service എന്നതിൽ ക്ലിക്ക് ചെയ്യണം. ഇതോടെ പഴയ ഉടമയുടെ രജിസ്ട്രേഡ് ഫോൺ നമ്പറിലേക്ക് ഒ.ടി.പി മെസേജ് പോകും. അത് നൽകിയാൽ മാത്രമെ അപകട വിവരങ്ങൾ അറിയാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.