ബംഗളൂരു: ബംഗളൂരുവില്‍നിന്ന് തൊട്ടിൽപാലം, കോഴിക്കോട് വഴി കൊട്ടാരക്കരയിലേക്ക് കേരള ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ഡീലക്‌സ് എയര്‍ ബസ് തിങ്കളാഴ്ച മുതൽ സര്‍വിസ് ആരംഭിക്കും. വൈകീട്ട് ആറിന് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ കൊട്ടാരക്കരയിലെത്തും.
1,044 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊട്ടാരക്കരയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള സര്‍വിസ് ഞായറാഴ്ച ആരംഭിച്ചു. വൈകീട്ട് മൂന്നിന് കൊട്ടാരക്കരയില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.10ന് ബംഗളൂരുവിലെത്തും. ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് മൈസൂരു, ഗോണിക്കുപ്പ, മാനന്തവാടി, തൊട്ടിൽപാലം, പേരാമ്പ്ര, കോഴിക്കോട് വഴിയാണ് സര്‍വിസ്.
തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എരുമേലി, പത്തനാപുരം വഴിയാണ് കൊട്ടാരക്കരയിലെത്തുക. മുമ്പ് ബംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്ക് സേലം വഴി കേരള ആര്‍.ടി.സി. ബസ് സര്‍വിസ് നടത്തിയിരുന്നു. കോവിഡ് കാലത്ത് സർവിസുകൾ നിർത്തലാക്കിയ കൂട്ടത്തിൽ അതും നിന്നു. പിന്നീട് ഇപ്പോഴാണ് ബംഗളൂരു- കൊട്ടാരക്കര സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.