ബെർലിൻ: ജർമൻ കാർ നിർമാതാക്കളായ മെഴ്സിഡസ്-ബെൻസ് ഒരു ദശലക്ഷത്തോളം കാറുകൾ തിരിച്ചു വിളിക്കുന്നതായി സൂചന. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് നടപടിയെന്ന് ജർമൻ ഫെഡറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
2004 നും 2015നും ഇടയിൽ നിർമിച്ച എസ്.യു.വി സീരിസിലെ എംഎൽ, ജിഎൽ സ്പോർട്സ് യൂട്ടിലിറ്റി വിഭാഗത്തിലെയും ആർ ക്ലാസ് ലക്ഷ്വറി മിനിവാൻ വിഭാഗത്തിലെയും കാറുകളാണ് തിരിച്ചു വിളിക്കുന്നത്.
കാറുകളുടെ ബ്രേക്ക് ബൂസ്റ്റർ നാശമാകുന്നത് മൂലം ബ്രേക്കിങ് സംവിധാനവും ബ്രേക്ക് പെഡലും തമ്മിലുള്ള ബന്ധം തടസ്സപ്പെടുന്നതായി ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് കൂടുതൽ പരിശോധനക്ക് കമ്പനി ഒരുങ്ങുന്നത്. ജർമനിയിലെ 70,000 വാഹനങ്ങൾ ഉൾപ്പെടെ ലോകമൊട്ടാകെ 9,93,407 കാറുകളാണ് തിരിച്ചു വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.