രാജ്യത്ത് ഇനിമുതൽ ബി.െഎ.എസ് നിലവാരമുള്ള െഹൽമറ്റുകൾ മാത്രം നിർമിക്കുകയും വിൽക്കുകയും ചെയ്താൽ മതിയെന്ന് സർക്കാർ. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം റോഡ് സുരക്ഷ സംബന്ധിച്ച കമ്മിറ്റി 2018 മാർച്ചിൽ രാജ്യത്ത് ഭാരം കുറഞ്ഞ ഹെൽമെറ്റുകൾ ശുപാർശ ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് രാജ്യത്തെ ഇരുചക്ര വാഹനയാത്രികർ ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാേൻറർഡ് അനുസരിച്ചുള്ള ഹെൽമറ്റുകൾ മാത്രം ഉപയോഗിക്കണമെന്ന ഉത്തരവ് കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ചത്. ഇനിമുതൽ ഇത്തരം ഹെൽമറ്റുകൾ മാത്രമേ രാജ്യത്ത് നിർമിക്കാൻ പാടുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.
'ക്വാളിറ്റി കൺട്രോൾ ഓർഡർ പ്രകാരം ഇരുചക്ര വാഹന യാത്രികർക്കുള്ള സംരക്ഷണ ഹെൽമെറ്റുകൾക്ക് ഇനിമുതൽ ബി.െഎ.എസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്'-ഉത്തരവ് പറയുന്നു. രാജ്യത്ത് നിലവാരം കുറഞ്ഞ ഹെൽമറ്റ് വിൽക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും അപകടങ്ങളിൽപ്പെടുന്നവരെ മാരകമായ പരിക്കുകളിൽ നിന്ന് സംരക്ഷിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതി, രാജയത്ത് ഭാരം കുറഞ്ഞതും കാലാവസ്ഥാ സാഹചര്യങ്ങൾക്ക് അനുയോജ്യമായതുമായ ഹെൽമറ്റുകൾ നിർമിക്കുന്നത് ഉറപ്പാക്കണമെന്ന് നിർദേശിച്ചിരുന്നു. എയിംസിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ സമിതിയിൽ ഉൾപ്പെട്ടിരുന്നു.
വിശദമായ വിശകലനത്തിനുശേഷം, രാജ്യത്ത് ഭാരം കുറഞ്ഞ ഹെൽമറ്റുകൾ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. സമിതിയുടെ ശുപാർശകൾ അനുസരിച്ച് ബിസ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരുന്നു. ഇന്ത്യയിൽ പ്രതിവർഷം നിർമിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണം ഏകദേശം 1.7 കോടിയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ റോഡുകൾക്കായി പ്രവർത്തിക്കുന്ന ജനീവ ആസ്ഥാനമായുള്ള ആഗോള റോഡ് സുരക്ഷാ സ്ഥാപനമായ ഇൻറർനാഷണൽ റോഡ് ഫെഡറേഷൻ ഇന്ത്യയിൽ ബി.ഐ.എസ് ഹെൽമറ്റ് കൊണ്ടുവരാനുള്ള നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.